18 November 2024, Monday
KSFE Galaxy Chits Banner 2

Related news

April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 3, 2024
December 26, 2023
December 12, 2023
November 18, 2023
October 6, 2023
September 23, 2023

ലോക തൊഴിലാളി ദിനത്തില്‍ വിവാദ ഫാക്ടറി നിയമങ്ങള്‍ പിന്‍വലിച്ച് എം കെ സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2023 6:51 pm

വിവാദഫാക്ടറി നിയമങ്ങള്‍ പിന്‍വലിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.ലോക തൊഴിലാളി ദിനമായ മെയ് 1ന് വിവാദ നിയമങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിച്ചത്. ഏപ്രിൽ 21ന് തമിഴ്നാട് നിയമസഭ പാസ്സാക്കിയ ബില്ലാണ് പിൻവലിക്കുമെന്ന് സ്റ്റാലിൻ ഉറപ്പുനൽകിയിരുന്നത്.

വിവിധ മേഖലകളിൽ തൊഴിൽസമയങ്ങളിലെ നിയന്ത്രണങ്ങൾ ഇല്ലാതാക്കാനായുള്ള ഭേദഗതികളാണ് പിന്‍വലിച്ച ബില്ലില്‍ ഉണ്ടായിരുന്നത്. നിലവിലെ 8 മണിക്കൂർ തൊഴിൽസമയം 12 മണിക്കൂറായി തൊഴിൽസ്ഥാപനങ്ങൾക്ക് ഉയർത്താമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ തൊ‍ഴില്‍ സമയം 12 മണിക്കൂര്‍ ആക്കുന്നിടങ്ങളില്‍ ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകണമെന്നും ബില്ലിൽ പറയുന്നു.

തൊഴിലാളികൾക്ക് സ്വയം ഏത് രീതി വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.വിവിധ ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യപ്രകാരമാണ് സർക്കാരിന്റെ നടപടി.ഭേദഗതി പിൻവലിക്കേണ്ടിവന്നത് ഭീരുത്വമല്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കി. 

വിവിധ തൊഴിലാളി സംഘടനകളോട് ചർച്ചകൾ നടത്തി ജനാധിപത്യപരമായാണ് നിയമങ്ങൾ പിൻവലിച്ചത്. കർഷകരെ തെരുവിൽ മരിക്കാൻ വിട്ട്, അവസാനം കർഷകനിയമങ്ങൾ പിൻവലിച്ച രീതി പോലെ തങ്ങൾ ചെയ്തിട്ടില്ല. ബിൽ കൊണ്ടുവരാൻ അപാര ധൈര്യം വേണമെങ്കിൽ അത് പിൻവലിക്കാനും ആ ധൈര്യം വേണം. ആ ധൈര്യവും മര്യാദയും തങ്ങൾ കാണിച്ചെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Eng­lish Summary:
MK Stal­in with­draws con­tro­ver­sial fac­to­ry rules on World Work­ers’ Day

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.