22 January 2026, Thursday

Related news

January 15, 2026
January 12, 2026
December 30, 2025
December 23, 2025
December 12, 2025
December 10, 2025
December 5, 2025
December 4, 2025
December 4, 2025
November 29, 2025

ജർമൻ പൗരനായിരിക്കെ 4 തവണ ഇന്ത്യയിൽ എംഎൽഎ ; ചെന്നമനേനി രമേശന് പിഴയിട്ട് ഹൈക്കോടതി

Janayugom Webdesk
ഹൈദരാബാദ്
December 9, 2024 9:38 pm

ജർമൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ച മുൻ എംഎൽഎ ചെന്നമനേനി രമേശന് 30 ലക്ഷം രൂപ പിഴ ചുമത്തി തെലങ്കാന ഹൈക്കോടതി . ജസ്റ്റിസ് ബി വിജയ്സെൻ റെഡ്ഡിയാണ് വിധി പ്രസ്താവിച്ചത്. ബിആർഎസ് നേതാവായ രമേശിനെതിരെ കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് എംഎല്‍എ നൽകിയ ഹർജിയിലാണ് വിധി. കരിംനഗർ ജില്ലയിലെ വെമുലവാഡ നിയോജക മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎല്‍എ ആണ് രമേശ്.

 

 

ഈ വിഷയത്തിൽ ഏറെ നാളുകളായി നിയമപോരാട്ടം നടത്തുന്ന വെമുലവാഡ എംഎൽഎ ആദി ശ്രീനിവാസിന് ആണ് 30 ലക്ഷം രൂപ പിഴയായി നൽകേണ്ടത്. 2023 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് പരാജയപ്പെട്ടിരുന്നു. ജർമൻ എംബസിയിൽനിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. 4 തവണ വെമുലവാഡ സീറ്റിൽ നിന്ന് രമേശ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009 ൽ തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. തുടർന്ന് 2010 മുതൽ 2018 വരെ മൂന്ന് തവണ, ബിആർ‌എസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.

 

 

നിയമപ്രകാരം ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ടുചെയ്യാനോ കഴിയില്ല. രമേശിനു 2023 വരെ സാധുതയുള്ള ജർമൻ പാസ്‌പോർട്ട് ഉണ്ടെന്നും അപേക്ഷയിലെ വസ്തുതകൾ മറച്ചുവച്ചതിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 2020ൽ കേന്ദ്രം തെലങ്കാന ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ കാരണത്താൽ 2013ൽ അന്നത്തെ അവിഭക്ത ആന്ധ്രാപ്രദേശ് ഹൈക്കോടതി രമേശിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. തുടർന്ന് രമേശ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാൽ, സ്റ്റേ നിലവിലിരിക്കെ, 2014, 2018 തെരഞ്ഞെടുപ്പ്കളിൽ അദ്ദേഹം തെരഞ്ഞെടുപ്പ്കളിൽ മത്സരിച്ച് വിജയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.