27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024

മലപ്പുറം എസ്‌പിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ പ്രതിഷേധ സമരവുമായി പി വി അൻവർ എംഎൽഎ

Janayugom Webdesk
മലപ്പുറം
August 30, 2024 12:06 pm

മലപ്പുറം എസ്‌പി, എസ് ശശിധരന്റെ ഔദ്യോഗിക വസതിക്കു മുൻപിൽ പ്രതിഷേധ സമരവുമായി പി വി അൻവർ എംഎൽഎ. എസ്‌പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്‌പിക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
എസ്‌പി ഔദ്യോഗിക വസതിയിൽനിന്ന് മരം മുറിച്ചു കടത്തിയെന്നും അതിന്റെ രേഖകൾ കാണിക്കണമെന്നും ആവശ്യപ്പെട്ട് അൻവർ എംഎൽഎ ഇന്നലെ എസ്‌പിയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ എംഎൽഎയെ അകത്തേക്ക് കടത്തി വിടൂവെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ അൻവറിനെ തടയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എംഎൽഎ എസ്‌പിയുടെ വസതിക്കു മുൻപിൽ ഇന്ന് കുത്തിയിരുപ്പ് സമരം നടത്തുന്നത്. അതിനിടെ, ജില്ലാ പൊലീസ് മേധാവിയുടെ വസതിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റിയെന്ന എംഎൽഎയുടെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നിട്ടുണ്ട്. മരങ്ങൾ മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങൾ മാത്രമാണ് രണ്ടര വർഷം മുമ്പ് മുറിച്ച് മാറ്റിയതെന്നുമാണ് പൊലീസ് രേഖകളിലുളളത്. ശശിധരനായിരുന്നില്ല അന്നത്തെ മലപ്പുറം എസ്‌പിയെന്നും രേഖകളിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.