എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം ആർഎസ്എസ് സൃഷ്ടിയെന്ന് മകൻ അഡ്വ.എംഎൽ സജീവൻ. അപ്പച്ചന്റെ ആഗ്രഹം പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത്.ഈ ആഗ്രഹം പിതാവ് തന്നോട് പറഞ്ഞിരുന്നു.
തന്റെ പിതാവ് ദൈവവിശ്വാസി ആയിരുന്നില്ല. ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ ചില ആർഎസ്എസ് നേതാക്കളാണ്.ആർഎസ്എസിന്റെ കൈയിലെ ടൂളാണ് തന്റെ സഹോദരിയെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴും തന്റെ പിതാവിന്റെ നിലപാടിന് എതിരായിരുന്നു സഹോദരി. ഇപ്പോഴത്തെ വിവാദം പാർട്ടിയെയും, നേതാക്കളെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.