എംഎന്‍ സ്മാരക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് അറുപതുവര്‍ഷം പഴക്കമുള്ള ഇന്നത്തെ എംഎന്‍ സ്മാരകമെന്ന് കാനം രാജേന്ദ്രന്‍ അനുസ്മരിച്ചു. നിലവിലെ തനിമ നിലനിര്‍ത്തിയാണ് എംഎന്‍ സ്മാരകം നവീകരിക്കുന്നത്. എംഎന്‍ സ്മാരക നവീകരണ ഫണ്ട് സമാഹരണത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും കാനം പറഞ്ഞു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ സ്വാഗതം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ്ബാബു, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ കെ പി രാജേന്ദ്രന്‍, മന്ത്രി ജി ആര്‍ അനില്‍, അഡ്വ. പി വസന്തം, ജില്ലാ സെക്രട്ടറിമാരായ മാങ്കോട് രാധാകൃഷ്ണന്‍, കെ എന്‍ ദിനകരന്‍, പി എസ് സുപാല്‍ എംഎല്‍എ, എ പി ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: MN Memorial Renovation Begins
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.