ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള ഹര്‍ജിയില്‍ കേന്ദ്രത്തോടും ആറ് സംസ്ഥാനങ്ങളോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എൻഎഫ്ഐഡബ്ല്യു) നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന അഞ്ചു വര്‍ഷം മുൻപുള്ള കോടതി വിധി നിലനില്‍ക്കെയും ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നതായി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എന്‍എഫ്ഐഡബ്ല്യുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ ഹാജരായി.
കഴിഞ്ഞ രണ്ട് മാസങ്ങളില്‍ രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഹര്‍ജിയില്‍ വിശദീകരിക്കുന്നുണ്ട്. തെഹ്സിൻ പൂനാവാല കേസില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആപത്തായി കണക്കാക്കുകയും അവയെ മുളയിലേ നുള്ളണമെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നതായും കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു.
തെറ്റായ വാര്‍ത്തകള്‍, സദാചാര ചിന്തകള്‍, തെറ്റായ പ്രചരണങ്ങള്‍ എന്നിവയിലൂടെ ഭ്രാന്തമായ ആക്രമണങ്ങള്‍ നടത്തുന്ന ആള്‍ക്കൂട്ടം രാജ്യത്തെ കൊടുങ്കാറ്റു കണക്കെ വിഴുങ്ങിയേക്കുമെന്നും വിഷയത്തില്‍ നോട്ടീസ് നല്‍കുന്നതായും കോടതി നിരീക്ഷിച്ചു.
പരാതിയില്‍ പ്രതികരിക്കാൻ കോടതി ആഭ്യന്തര മന്ത്രാലയത്തോടും മഹാരാഷ്ട്ര, ഒഡിഷ, ഹരിയാന, രാജസ്ഥാൻ, ബിഹാര്‍, മധ്യപ്രദേശ് പൊലീസിനോടും ആവശ്യപ്പെട്ടു.
English Summary; mob attack; Supreme Court Notice to Center and States
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.