20 May 2024, Monday

ഏറെ നേരം മൊബെെല്‍ ഫോണ്‍ നോക്കിയാല്‍ ഇങ്ങനെയും ചില പ്രശ്നങ്ങള്‍

Janayugom Webdesk
February 26, 2022 7:30 pm

മൊബെെല്‍ ഫോണ്‍ നാമെല്ലാവരുടെയും നിത്യ ഉപയോഗവസ്തുവാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും ഫോണിനെയാണ് ആശ്രയിക്കുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്റെ അഡിക്ടാണെന്നാണ് കണ്ടെത്തല്‍. മിക്ക പഠനങ്ങളിലും ഇത് വ്യക്തവുമാണ്. എന്നാല്‍ ഇത് കൂടുതല്‍ നേരം ഉപയോഗിച്ചാല്‍ ചില ദോഷവശങ്ങളും മൊബെെല്‍ ഫോണിനുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾ ആരംഭിക്കുമ്പോൾത്തന്നെ ഫോണിൽ നിന്ന് ഒരിടവേള എടുക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്താണ് ഇവയെന്ന് നോക്കാം.

കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം

മൊബെെലിലെ വെളിച്ചം കണ്ണുകളിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ചിലപ്പോൾ അത് തിരിച്ചറിയണമെന്നില്ല. പക്ഷേ അത് കാഴ്ചശക്തിയെ ബാധിച്ചേക്കും. ഇത് കഠിനമായ തലവേദനയ്ക്കും കണ്ണ് വേദനയ്ക്കും കണ്ണിലെ ജലാംശം നഷ്ടപ്പെടാനും കാരണമാക്കും. സെൽഫോണിൽ നിന്നൊരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്.

കൈ വേദന

ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയിൽ മരവിപ്പും വേദനയും ഉണ്ടാക്കും. വിരലുകൾക്ക് വേദനയും ഒപ്പം സ്പർശന ശേഷിയും നഷ്ടമായേക്കാം.

മുഖക്കുരുവിനും കാരണമാകാം

ഫോണിന്റെ ദോഷകരമായ രശ്മികൾ മുഖത്തെ കോശങ്ങളെ ബാധിക്കുന്നുണ്ട്. മുഖക്കുരുവിനും അകാല വാർദ്ധക്യത്തിനും ഇത് കാരണമാകും.

ഉറക്കമില്ലായ്മ

ഉറക്കം നമ്മുടെ ജീവിതശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. രാത്രി വൈകുവോളം മൊബൈൽ ഉപയോഗിക്കുന്നത് ഉറക്കസമയം കുറയ്ക്കുന്നു. ഇക്കാരണത്താൽ, നിങ്ങൾക്ക് രാവിലെ ശരീരത്തിന് ഉണർവ്വ് അനുഭവപ്പെടുന്നില്ല. മൊബൈലിന്റെ അമിത ഉപയോഗം ചിലപ്പോൾ ഉറക്കമില്ലായ്മ ഉണ്ടാക്കും.

മാനസിക പിരിമുറുക്കം വർധിപ്പിക്കും

മാനസിക പിരിമുറുക്കത്തിനാണ് അടുത്ത സാധ്യതയുള്ളത്. ചെറിയ കാര്യങ്ങൾക്ക് പോലും ക്ഷോഭിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും.

ദീ​ർ​ഘ​നാ​ളു​ക​ളാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കോ​ശ​ങ്ങ​ളി​ലെ ഡി​എ​ൻ​എ​യി​ലും ആ​ർ​എ​ൻ​എ​യി​ലും ഇ​ല​ക്‌​ട്രോ​മാ​ഗ്ന​റ്റി​ക് ത​രം​ഗ​ങ്ങ​ൾ വ്യ​ത്യാ​സം വ​രു​ത്തു​മെ​ന്നാ​ണ് ചി​ല പ​ഠ​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യു​ന്ന​ത്. സെ​ല്ലു​ലാ​ർ മ്യൂ​ട്ടേ​ഷ​നു​ക​ൾ എ​ന്നാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്. ദി​വ​സം ര​ണ്ടു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലാ​ണ് ബ്രെ​യി​ൻ ട്യൂ​മ​റി​നു​ള്ള സാ​ധ്യ​ത കണ്ടെത്തിയത്.

ത​ല​ച്ചോ​റി​നെ മാ​ത്ര​മ​ല്ല, മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളെ​യും റേ​ഡി​യേ​ഷ​ൻ ബാ​ധി​ച്ചു പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​പ​സ്മാ​ര​മു​ള്ള​വ​ർ തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​ലെ ര​ക്ത​ചം​ക്ര​മ​ണ​ത്തെ റേ​ഡി​യേ​ഷ​ൻ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണു കാ​ര​ണം. മി​ണ്ടി​ത്തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ചെ​വി​യി​ൽ വ​രെ മൊ​ബൈ​ൽ ഫോ​ണ്‍ ചേ​ർ​ത്തു​വ​യ്ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ണ്ട്. ഇ​തു കൂ​ടു​ത​ൽ അ​പ​ക​ട​മാ​ണ്. കൊ​ച്ചു കു​ഞ്ഞു​ങ്ങ​ളു​ടെ ത​ല​ച്ചോ​ർ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്ക ക്ഷമതയുള്ളതല്ല.

വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ണ്‍ ത​ട​സ​മു​ണ്ടാ​ക്കു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നു​ള്ള മൈ​ക്രോ​വേ​വ് റേ​ഡി​യേ​ഷ​ൻ ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ലും ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലു​മു​ള്ള പ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം തകരാറിലാക്കുന്നു.

വി​മാ​ന​യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും യാ​ത്ര​യ്ക്കി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. ഈ ​ഫോ​ണു​ക​ളു​ടെ ഇ​ല​ക്‌​ട്രോ​മാ​ഗ്ന​റ്റി​ക് സി​ഗ്ന​ലു​ക​ൾ വി​മാ​ന​ത്തി​ന്‍റെ ഭൂ​മി​യു​മാ​യു​ള്ള നി​യ​ന്ത്ര​ണ ബ​ന്ധ​ത്തെ ത​ക​രാ​റി​ലാ​ക്കു​ന്ന​തും അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വിളിച്ചുവരുത്തുന്നതുമാണ്.

എ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണ്‍ വ​ള​രെ ജ​ന​കീ​യ​മാ​യി​ട്ടു​ണ്ടെ​ന്ന വ​സ്തു​ത നാം ​വി​സ്മ​രി​ക്ക​രു​ത്. മ​നു​ഷ്യ​നും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​നും വാ​ർ​ത്താ​വി​നി​മ​യം വേ​ഗ​ത​യേ​റി​യ​തും ല​ളി​ത​വു​മാ​ക്കാ​നും ലോ​ക​പു​രോ​ഗ​തി​യെ​ത്ത​ന്നെ ത്വ​രി​ത​പ്പെ​ടു​ത്താ​നും ഇ​ത് സഹായിക്കുന്നു.

 

Eng­lish Sum­ma­ry: If you look at your mobile phone for a long time, there are still some problems

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.