22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗം; തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം, വീഡിയോ

Janayugom Webdesk
ബംഗളൂരു
May 21, 2023 11:09 am

പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. 18‑കാരിയായ ഭവ്യയാണ് മരിച്ചത്.പ്ലാസ്റ്റിക്ക് കാനിൽ പെട്രോൾ നിറക്കുന്നതിതിനിടെ തീ ആളിപ്പടര്‍ന്നത് .
ഭവ്യയും മാതാവ് രത്നമ്മ(46)യുമാണ് സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. ബൈക്കിൽ നിന്നിറങ്ങി രത്നമ്മ കുറച്ചു ദൂരത്തായി നിൽക്കുകയായിരുന്നു.

ഈ സമയം ഭവ്യ മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബൈക്കിൽ ഇരിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണ്‍ ഉപയോഗിച്ചതാകാം തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് വിവരം. ഗുരുതരമായി പരിക്കേറ്റ ഭവ്യ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ രത്നമ്മയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

Eng­lish Sum­ma­ry; Mobile phone use at petrol pump; Trag­ic end of young woman caught on fire, video

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.