
മലപ്പുറം കൊണ്ടോട്ടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മലപ്പുറം കൊണ്ടോട്ടി മണ്ണാരിൽ പുത്തൻ മാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. വീട്ടിലെ തൊട്ടിൽ തൂക്കാനുണ്ടാക്കിയ ഹൂക്കിൽ കയർ കെട്ടിയാണ് ആത്മഹത്യ ചെയ്തത്.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ഹന്ന. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവ്: റസിയ. സഹോദരങ്ങൾ: മുഹമ്മദ് ഹനീൻ, ഹഫീസ്, ഹനിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.