22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 11, 2026
January 10, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 4, 2026

ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ നിന്ന് കണ്ടെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2024 12:53 pm

ഗുരുഗ്രാമിലെ ഹോട്ടലിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ നിന്നും കണ്ടെത്തി. മോഡലായ ദിവ്യ പഹുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പഞ്ചാബിലെ കനാലിലാണ് മൃതദേഹം ഉപേക്ഷിച്ചതെങ്കിലും ഇത്ഹരിയാനയിലേക്ക് ഒഴുകയെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജനുവരി രണ്ടിനാണ് ദിവ്യ പഹൂജ കൊല്ലപ്പെട്ടത്. 27കാരിയായ മോഡലിനെ അഞ്ച് പേർ ചേർന്നാണ് ഹോട്ടൽ മുറിയില്‍ എത്തിച്ചത്. തലയിൽ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്. ഹോട്ടൽ ഉടമയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മോഡൽ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ബ്ലാക്ക് മെയിൽ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് സംശയിക്കുന്നത്.

സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമ അഭിജിത് സിങ്ങാണ് കേസിലെ ഒന്നാം പ്രതി. ചോദ്യം ചെയ്യലിനിടെ തന്റെ ചിത്രങ്ങളും വിഡിയോയും വെച്ച് പൂജ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അഭിജിത്തിന്റെ മൊഴി കള്ളമാണെന്നാണ് പൂജയുടെ കുടുംബാംഗങ്ങൾ പറയുന്നത്.

അഭിജിത്തിന്റെ അടുത്ത അനുയായിയായ ബൽരാജ് ഗില്ലാണ് ചോദ്യം ചെയ്യലിൽ പഹൂജയുടെ മൃതദേഹം കനാലിലെറിഞ്ഞുവെന്ന് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ തന്നെ കേസിലെ അഞ്ച് പ്രതികളേയും ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: mod­el Divya Pahu­ja’s body found in Haryana canal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.