15 January 2026, Thursday

Related news

January 13, 2026
November 13, 2025
November 8, 2025
November 7, 2025
November 5, 2025
September 30, 2025
September 28, 2025
September 4, 2025
September 1, 2025
August 27, 2025

പ്രീണനവുമായി മോഡി ബീഹാറിലെ ഗുരുദ്വാരയിലും

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2024 10:54 am

എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉണ്ടാക്കുവാനുള്ള നരേന്ദ്രമോഡിയുടെയും,ബിജെപിയുടെയും ഭഗീരഥ പ്രയത്നത്തിന്റെ ഭാഗമായി മറ്റുള്ളടത്തെ പോലെ പ്രീണനയവുമായിട്ടാണ് ഗുരുദ്വാരയിലും മോഡിയുടെ പ്രകടനം.

രാജ്യത്ത് വര്‍ഗ്ഗീയത ആളികത്തിക്കുന്ന മോഡി ബീഹാറിലെത്തിയപ്പോള്‍ പട്നസാഹബിലുള്ള തഖത് ശ്രീമന്ദിര്‍ ഗുരുദ്വാരയിലാണ് പ്രീണനം നടത്തി വോട്ട് സ്വരൂപീക്കുന്നത്. ചപ്പാത്തി പരത്തിയും, കറിവിളമ്പിയുമാണ് ഇവിടുത്തെ മോഡിയുടെ പ്രീണന പ്രകടനം. കാവി നിറമുളള തലപ്പാവണിഞ്ഞ്‌ ആരാധനാലയത്തിലെത്തിയ മോഡിഗുരു ഗോവിന്ദ് സിങിന്റെ ജന്മസ്ഥലമായ ദർബാർ സാഹിബും സന്ദർശിച്ചത്. 

പ്രാർഥനയിൽ പങ്കെടുത്ത അദ്ദേഹം കീർത്തനങ്ങളും ശ്രവിച്ചു. തുടർന്നാണ്‌ അന്നദാനത്തിനായുള്ള അടുക്കളയിലേക്ക്‌ പോയത്‌. അവിടെ ചപ്പാത്തി പരത്തിയും കറി ഇളക്കിയും സഹായിച്ചു. തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ഭക്ഷണവും വിളമ്പി. സിഖ്‌ വിശ്വാസമനുസരിച്ച്‌ അന്നദാന സേവനം പരിപാവനമാണ്‌. ഞായറാഴ്‌ച പട്‌നയിൽ റോഡ്‌ ഷോ നടത്തിയശേഷമാണ്‌ തിങ്കൾ രാവിലെ ഗുരുദ്വാരയിൽ എത്തിയത്‌. സിഖ്‌ വിഭാഗത്തിന്റെ വോട്ട്‌ ലക്ഷ്യമിട്ടാണ്‌ മോഡിയുടെ നീക്കം. 

Eng­lish Summary:
Modi also at the Gurud­wara in Bihar with grace

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.