7 March 2026, Saturday

Related news

February 26, 2026
February 23, 2026
February 11, 2026
February 8, 2026
February 6, 2026
January 31, 2026
January 31, 2026
January 23, 2026
January 12, 2026
January 8, 2026

ഭാരതരത്നയിലും രാഷ്ട്രപതി ഭവനെ നോക്കുകുത്തിയാക്കി മോഡി

Janayugom Webdesk
ഭാരത്‌രത്ന
February 10, 2024 10:03 pm

ഭാരത രത്ന പുരസ്കാര പ്രഖ്യാപനത്തില്‍ രാഷ്ട്രപതി ഭവനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത്തവണ രണ്ട് ഭാരത ‌രത്ന പ്രഖ്യാപനങ്ങള്‍ നടത്തിയത് മോഡി നേരിട്ടായിരുന്നു. രാഷ്ട്രപതിയുടെ ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിക്കുന്ന കീഴ്‌വഴക്കമാണ് ലംഘിക്കപ്പെട്ടത്. ജനുവരി 13 ന് കര്‍പ്പൂരി ഠാക്കൂറിനുള്ള പുരസ്കാര പ്രഖ്യാപനം രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു അറിയിച്ചത്. എന്നാല്‍ ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കുള്ള പുരസ്കാര അറിയിപ്പ് ഫെബ്രുവരി മൂന്നിന് സമൂഹമാധ്യമമായ എക്സിലൂടെ നരേന്ദ്ര മോഡിയാണ് നടത്തിയത്. മുന്‍ പ്രധാനമന്ത്രിമാരായ ചരണ്‍ സിങ്, പി വി നരസിംഹറാവു, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കുമെന്ന അറിയിപ്പും പുറത്തുവന്നത് മോഡിയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ തന്നെ. 

നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷം 2014ല്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ ബി വാജ്പേയ്, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ക്കുള്ള പുരസ്കാര പ്രഖ്യാപനം നടത്തിയത് രാഷ്ട്രപതി ഭവനായിരുന്നു. അന്ന് പ്രണബ് മുഖര്‍ജിയായിരുന്നു രാഷ്ട്രപതി. 2019 ജനുവരിയില്‍ (പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്) മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്‌മുഖ്, സുപ്രസിദ്ധ ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരത രത്ന പ്രഖ്യാപിച്ചതും രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതിഭവനില്‍ നിന്നായിരുന്നു. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായ ശേഷം പലതരത്തിലും അവഗണിക്കപ്പെടുന്നു എന്ന ആരോപണത്തിന് മറ്റൊരുദാഹരണം കൂടിയാവുകയാണ് ഭാരത രത്ന പ്രഖ്യാപനവും പ്രധാനമന്ത്രി ഏറ്റെടുത്ത നടപടി.

Eng­lish Summary:Modi also made the Rash­tra­p­ati Bha­van look at the Bharat Ratna
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.