അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് ഏറ്റവും വിലയേറിയ ഉപഹാരം നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോഡി .17.15 ലക്ഷം രൂപ വിലവരുന്ന വജ്രമാണ് മോഡി ജിൽ ബൈഡന് സമ്മാനിച്ചത് . കർ-ഇ-കലംദാനി എന്നറിയപ്പെടുന്ന പേപ്പർ പൾപ്പ് കൊണ്ട് നിർമ്മിച്ച ചെറുപെട്ടിയിലാണ് ഇത് സമ്മാനിച്ചത്. ചന്ദനപ്പെട്ടിയിൽ ഗണപതിയുടെ വെള്ളി വിഗ്രഹം, പത്ത് കൊയിൻ , ഒരു എണ്ണ വിളക്ക് എന്നിവയാണ് ഉണ്ടായിരുന്നത്. ജോ ബൈഡനും കുടുംബത്തിനുമായി പതിനായിരക്കണക്കിന് ഡോളർ വില മതിക്കുന്ന സമ്മാനങ്ങളാണ് 2023ൽ ലോകനേതാക്കൾ നൽകിയിട്ടുള്ളത്. യു എസ് പ്രോട്ടോക്കോൾ വിഭാഗമാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവിട്ടത്. പ്രസിഡന്റ് ഉൾപ്പെടെയുള്ളവര്‍ക്ക് വിദേശ നേതാക്കളിൽ നിന്നും ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനവിവരങ്ങള്‍ പുറത്തുവിടണം എന്നാണ് ചട്ടം. ഉക്രേനിയൻ അംബാസഡർ ജില്ലിന് നൽകിയ പതിനാലായിരം ഡോളർ വില വരുന്ന ബ്രൂച്ചാണ് വിലയേറിയ സമ്മാനങ്ങളിൽ രണ്ടാം സ്ഥാനത്ത്. ഈജിപ്റ്റ് പ്രസിഡന്റ് സമ്മാനിച്ച 4500 ഡോളർ വില മതിക്കുന്ന ഫോട്ടോ ആൽബമാണ് മൂന്നാം സ്ഥാനത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.