22 January 2026, Thursday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

മോഡിസര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെ ഒഴിവാക്കുന്നു; ചൈന ഇന്ത്യയുടെ ഇന്നുകളെ ഇല്ലാതാക്കുകയാണെന്ന് ഒവൈസി

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 11:15 am

മോഡിസര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെ ഒഴിവാക്കുകയാണെന്നു ആള്‍ഇന്ത്യാ മജ്ലിസ് ഇത്തിഹാദ്ദുല്‍ മുസ്ലീമുന്‍ അധ്യക്ഷന്‍ അസറുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു. സിലബസില്‍ നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കാനുള്ള എന്‍സിഇആര്‍.ടിയുടെ തീരുമാനത്തിന്റെയും അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ പുനര്‍നാമകരണം ചെയ്ത ചൈനീസ് നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഒവൈസിയുടെ വിമര്‍ശനം.

ഒരിടത്ത് മോഡി സര്‍ക്കാര്‍ എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് മുഗള്‍ ചരിത്രത്തെ മായ്ച്ചു കളയുകയാണ്, മറുവശത്ത് ചൈന നമ്മുടെ ഇന്നിനെ ഇല്ലാതാക്കുന്നു, ഒവൈസി പറഞ്ഞു.മുഗള്‍ ചരിത്രത്തെ ഒഴിവാക്കുന്നത് മോഡിജിയുടെ ഭാരതത്തോട്’യോജിക്കുന്ന ഒരു നീക്കമാണെന്ന് രാജ്യസഭ എംപി കപില്‍ സിബല്‍ പറഞ്ഞു. ആധുനിക ഇന്ത്യാ ചരിത്രം തുടങ്ങുന്നത് 2014ന് ശേഷമാണെന്നാണ് അവര്‍ കരുതുന്നതെന്നും സിബല്‍ അഭിപ്രായപ്പെട്ടിരുന്നു.സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി എന്‍സിഇആര്‍ടി, 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

മുഗള്‍ ചരിത്രത്തിന് പുറമെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സമരങ്ങളുടെ ചരിത്രവും ഒഴിവാക്കാന്‍ തീരുമാനിച്ചതായാണ് വിവരം.അരുണാചല്‍ പ്രദേശിന് മേലുള്ള തങ്ങളുടെ അവകാശവാദം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൈന സംസ്ഥാനത്തെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയിരുന്നു. മൂന്നാം തവണയാണ് ചൈന സംസ്ഥാനത്തെ പ്രദേശങ്ങളുടെ പേര് മാറ്റുന്നത്. അഞ്ച് പര്‍വത നിരകള്‍, രണ്ട് ഭൂപ്രദേശങ്ങള്‍. പാര്‍പ്പിട മേഖലകള്‍, നദികള്‍ എന്നിവയുടെ പേര് മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

അരുണാചല്‍ പ്രദേശിലെ 11 പ്രദേശങ്ങള്‍ ചൈന പുനര്‍നാമകരണം ചെയ്തതിനെതിരെ നേരത്തെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി രംഗത്ത് വന്നിരുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

Eng­lish Summary:
Modi gov­ern­ment excludes Mughal his­to­ry from text­books; Owaisi says that Chi­na is destroy­ing Indi­a’s present

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.