
ആയിരങ്ങളെ കൊന്നൊടുക്കി ഇസ്രയേല്‍ നേതൃത്വം നല്‍കുന്ന യുദ്ധത്തെ അപലപിക്കാന്‍ പോലും നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാകാത്തത് ഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രതിഫലനമാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ്. ലോക സമാധാനത്തിനായി സിപിഐ ജില്ല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിക്ക് ശേഷം കുന്നുമ്മലില്‍ നടന്ന യുദ്ധ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിനെതിരെയുള്ള പുരോഗമനവാദികളുടെ സമരം യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ആയുധ കച്ചവടക്കാര്‍ക്കും യുദ്ധക്കൊതിയന്‍മാര്‍ക്കുമൊപ്പമാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാനവികതയുടെ ശബ്ദം ഉയരട്ടെ ഒന്നിച്ച് കൈകോര്‍ക്കാം യുദ്ധത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മലപ്പുറം ടൗണില്‍ നടന്ന റാലിയില്‍ നിരവധി പേര്‍ പങ്കാളിയായി. യുദ്ധ വിരുദ്ധ കൂട്ടായ്മയില്‍ സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി, ജില്ല അസി. സെക്രട്ടറി ഇ സെയ്തലവി, മണ്ഡലം സെക്രട്ടറി മുസ്തഫ കൂത്രാടന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ സി എച്ച് നൗഷാദ്, പി ടി ഷറഫുദ്ദീന്‍, കെ പുരം സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.