26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025

മോദി ഗ്യാരണ്ടി ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പ്: കെ കെ ശിവരാമൻ

Janayugom Webdesk
ഇടുക്കി
January 29, 2024 3:39 pm

മോദി ഗ്യാരണ്ടി ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പറഞ്ഞു. ദേവികുളം നിയോജക മണ്ഡലം ശില്പ ശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാമൻ.
ഒരേ സമയം രാഷ്ട്രീയ നേതാവായും ഹൈന്ദവ പുരോഹിതനായും വേഷം മാറുന്ന മോദി വോട്ടിന് വേണ്ടി എന്ത് നാണം കെട്ട കളിയും കളിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തെ ക്കുറിച്ചാണ് മോദിയുടെ ഇപ്പോഴത്തെ പ്രസംഗങ്ങൾ. മണിപ്പൂരിലെ നൂറു കണക്കിന് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ രണ്ട് സ്ത്രീകളെ പരിപൂർണ്ണ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ചപ്പോൾ റോഡോരത്തെ പാടത്തേക്ക് കൊണ്ടുപോയി അവരെ ക്രൂരമായി ബലാത്സംഗം ചെയ്തപ്പോൾ ഒരക്ഷരം മിണ്ടാതിരുന്ന നരേന്ദ്രമോദി ഇപ്പോൾ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. 

രാഷ്ട്രീയത്തിനും ഭരണഘടനക്കും മുകളിൽ മതത്തേയും വിശ്വാസത്തേയും പ്രതിഷ്ഠിച്ച് ഒരിക്കൽക്കൂടി അധികാരം നേടിയെടുക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യവും മോദിയുടെ ഫാസിസവും തമ്മിലുള്ള പോരാട്ടമാണ്. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യവും ഭരണഘടന ഉറപ്പ് നൽകുന്ന മതനിരപേക്ഷതയും ബഹുസ്വരതയും വിജയിക്കേണ്ടതുണ്ട്. അത് കൊണ്ട് ഫാസിസവും ജനങ്ങളും നടത്തുന്ന പോരാട്ടമായി തെരഞ്ഞെടുപ്പിനെ കാണണമെന്ന് ശിവരാമൻ പറഞ്ഞു. 

സി പി ഐ ജില്ലാ അസി. സെക്രട്ടറി പി പളനിവേൽ അധ്യക്ഷത വഹിച്ചു. എസ് എൻ കുമാർ സ്വാഗതം പറഞ്ഞു. വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ പി മുത്തുപ്പാണ്ടി, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ജയ മധു, ദേവികുളം മണ്ഡലം കമ്മറ്റി സെക്രട്ടറി അഡ്വ: ചന്ദ്രപാൽ, അടിമാലി മണ്ഡലം കമ്മറ്റി സെക്രട്ടറി കെ എം ഷാജി എന്നിവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Modi guar­an­tee biggest scam India has seen: KK Sivaraman

You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.