3 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 24, 2024
December 24, 2024
December 22, 2024
December 15, 2024

മണിപ്പൂരിനായി സമയമില്ലാത്ത മോഡി വിവാഹത്തിനെത്തുന്നു: ബിനോയ് വിശ്വം

Janayugom Webdesk
പാലക്കാട്
January 13, 2024 11:01 pm

ഡൽഹിയിൽ നിന്ന് രണ്ടു മണിക്കൂറിലെത്താവുന്ന മണിപ്പൂരില്‍ കലാപത്തിനിരയായവരെ കാണാൻ സമയം കിട്ടാത്ത നരേന്ദ്ര മോഡിക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാന്‍ സമയമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞയാഴ്ച തൃശൂര്‍ സന്ദർശിച്ച് മടങ്ങിയ മോഡി വിവാഹത്തില്‍ പങ്കെടുക്കാന്‍ വീണ്ടുമെത്തുകയാണ്. കെജിഒഎഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുക്കപ്പെട്ട 146 എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ ബിജെപി രാജ്യത്തെ ജനങ്ങളോട് കൂറില്ലെന്ന് സ്വയം തെളിയിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറിയാൽ മാത്രമേ മോഡി സഖ്യത്തെ പരാജയപ്പെടുത്താനാകൂ. കോൺഗ്രസിന് രാഷ്ട്രീയബുദ്ധി ഇല്ലാത്തതാണ് അന്നത്തെ പരാജയകാരണം. രാജ്യസഭയിലും ലോക്‌സഭയിലും കോൺഗ്രസ് നേതാക്കൾ സംസാരിക്കുമ്പോൾ അവരെ കാെഞ്ഞനംകുത്തുന്നത് അവരുടെതന്നെ മുന്‍കാല നേതാക്കളാണെന്ന കാര്യം മറക്കരുത്. അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആരുമില്ല. 

കാൽക്കീഴിലെ മണ്ണ് ചോർന്നുപോകുന്നത് മോഡിക്ക് അറിയാമെന്നും അതാണ് നിലവിലെ വെപ്രാളങ്ങളെന്നും ഇന്ത്യ സഖ്യം ഒന്നായി നിന്നാല്‍ എന്‍ഡിഎ പരാജയപ്പെടുമെന്നും ബിനോയ് വിശ്വം പറ‍ഞ്ഞു. കെജിഒഎഫ് പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, എകെഎസ്‌ടിയു പ്രസിഡന്റ് പി കെ മാത്യു എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് സ്വാഗതവും എം എസ് വിമൽകുമാർ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry; Modi has no time for Manipur, comes to mar­riage: Binoy Vishwam
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.