23 January 2026, Friday

Related news

January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025
December 25, 2025
December 23, 2025
December 23, 2025

ആസിയാന്‍ നേതാക്കളുമായി കൂട്ടിക്കാഴ്ച നടത്തി മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2024 9:25 am

ലാവോസിയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ അംഗരാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തി.പുതുതായി ചുമതലയേറ്റ ജപ്പാന്റെ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്ക് മോഡി അഭിനന്ദനം അറിയിച്ചു.അടിസ്ഥാനസൗകര്യം, ആശയവിനിമയം, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇഷിബയുമായി ചർച്ച നടത്തിയതായി മോഡി അറിയിച്ചു. ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായും ടൂറിസം, വിദ്യാഭ്യാസം സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്ന്‌ ലാവോസ്‌ പ്രധാനമന്ത്രി പെതൊങ്‌താൻ ഷിനവത്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു. യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോഡി സംസാരിച്ചു. 

യൂറേഷ്യയിലും പടിഞ്ഞാറൻ ഏഷ്യയിലും സമാധാനവും സുസ്ഥിരതയും കൊണ്ടുവരണമെന്ന്‌ മോഡി പ്രതികരിച്ചു. രാജ്യങ്ങളുടെ സ്വയംഭരണാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ബഹുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം റപഞ്ഞു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി ലാവോസിൽ നിന്ന്‌ മോഡി വെള്ളിയാഴ്‌ച ഡൽഹിയിലെത്തി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.