20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

നെതന്യാഹുവുമായി ചര്‍ച്ച നടത്തി മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2026 10:16 pm

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും ടെലിഫോണ്‍ സംഭാഷണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് മോഡിയുടെ പ്രതികരണം ആരംഭിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നു എന്നും മോഡി പറഞ്ഞു. 

ഇന്ത്യ‑ഇസ്രയേല്‍ നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള മാര്‍ഗങ്ങള്‍, ഭീകരവാദത്തിനെതിരായ പോരാട്ടം, പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ വിഷയമായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹമാസിന് എതിരായ ഇസ്രയേല്‍ സൈനിക നടപടി അവസാനിപ്പിച്ചതിന് പിന്നാലെ നടപ്പാക്കുന്ന ഗാസ സമാധാന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് നെതന്യാഹു മോഡിയെ വിശദീകരിച്ചു എന്നും ചര്‍ച്ച സംബന്ധിച്ച പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മേഖലയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോഡി നെതന്യാഹുവിന് വാഗ്ദാനം ചെയ്തതായും പ്രസ്താവന വ്യക്തമാക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.