30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 24, 2024
December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024

മോഡി കുത്തക മുതലാളിമാരുടെ കളിത്തോഴൻ: പന്ന്യൻ രവീന്ദ്രൻ

Janayugom Webdesk
June 23, 2022 9:03 pm

വിലക്കയറ്റം കൊണ്ട് രാജ്യത്തെ സാധാരണ ജനങ്ങൾ പൊറുതി മുട്ടുമ്പോഴും നരേന്ദ്രമോഡി കുത്തക മുതലാളിമാരുടെ കളിത്തോഴനായി പ്രവർത്തിക്കുകയാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തൊടുപുഴ മൂലമറ്റം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന വഴിത്തല ഭാസ്കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സാധാരണ ജനങ്ങളെ കേന്ദ്ര സർക്കാർ മറന്നു. പാവപ്പെട്ടവർ കൂലിയും തൊഴിലും നഷ്ടപ്പെട്ട് കൂടുതൽ ദരിദ്രരായി മാറി. തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാനോ സമൂഹത്തിന്റെ മുന്നേറ്റ നിരയിലേയ്ക്ക് ഉയർത്താനോ യാതൊരു പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പാക്കിയില്ല. 

പകരം ശതകോടീശ്വരൻമാരെ സൃഷ്ടിക്കാനാണ് മോഡി സർക്കാർ ശ്രമിച്ചത്. കോവിഡ് കാലത്ത് മാത്രം രാജ്യത്ത് നാൽപതോളം ശതകോടീശ്വരൻമാരാണ് ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയമാണ് ഇതിന് കാരണം. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള സാമ്പത്തിക അന്തരം കഴിഞ്ഞ എട്ട് വർഷം കൊണ്ട് അനുദിനം വർധിച്ചുവരുകയാണ്. കുത്തക മുതലാളിമാർക്കു വേണ്ടി പൊതുമേഖല സ്ഥാപനങ്ങളും വിമാന താവളങ്ങളും തുച്ഛമായ തുകയ്ക്ക് വിറ്റഴിച്ച് കൊണ്ടിരിക്കുകയാണ്.

അഗ്നിപഥ് യുവജനങ്ങളെ വഞ്ചിക്കുന്ന പദ്ധതിയാണ്. രാജ്യത്ത് തൊഴിലില്ലായ്മ ഇരട്ടിയാക്കാൻ മാത്രമേ പദ്ധതി കൊണ്ട സാധിക്കു. 4 വർഷത്തെ സേവനത്തിന് ശേഷം ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ പുറത്ത് വരുന്നവരുടെ ഭാവിയെ കുറിച്ച് യാതൊരു ഉറപ്പും കേന്ദ്ര സർക്കാർ നൽകുന്നില്ല. കേരളത്തിൽ ജന്മിത്തം ഇല്ലാതാക്കാനുള്ള പ്രവർത്തനം നടത്തിയത് കമ്യൂണിസ്റ്റുകാരണ്. ‍ഭ്രാന്താലമായിരുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ നിരവധിയായ പോരാട്ടങ്ങളിലൂടെയാണ്. ഇന്നു കേരളം വികസനത്തിന്റെ പാതയിലാണ്. കേരള സർക്കാർ രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. ജനങ്ങളും ജീവിത നിലവാരത്തിലും ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. ലൈഫ് കുടുംബങ്ങൾക്കാണ് സ്വന്തമായി വീട് ലഭിച്ചത്. മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത വികസന പദ്ധതികളാണ് ദീർഘവീക്ഷണത്തോടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നത്.

തൊഴിലാളികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച യഥാർത്ഥ കമ്യൂണിസ്റ്റായിരുന്നു വഴിത്തല ഭാസ്കരൻ. കമ്യൂണിസ്റ്റുകാർ എങ്ങിനെ ജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ വഴിത്തല ഭാസ്കരൻ കാണിച്ചു തന്നു. പുതു തലമുറയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വഴിത്തല ഭാസ്കരന്റെ ജീവിതം എന്നും വഴികാട്ടിയാണെന്നും പന്ന്യൻ പറഞ്ഞു. സമ്മേളനത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ കെ സലിം കുമാർ അധ്യക്ഷതവഹിച്ചു. മണ്ഡ‍ലം സെക്രട്ടറി പി പി ജോയി സ്വാഗതം പറഞ്ഞു. സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മാത്യു വർഗീസ്, മൂലമറ്റം മണ്ഡ‍ലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ വി ആർ പ്രമോദ്, അഡ്വ. എബി ഡി കോലോത്ത്, ഫാത്തിമ അസീസ്, ഇ കെ അജിനാസ്, അൻവർ നാസർ തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞാറില്‍ നടന്ന വഴിത്തല ഭാസ്കര‍ൻ അനുസ്മരണസമ്മേളനത്തിൽ മണ്ഡ‍ലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ഗീത തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കൗൺസിൽ അംഗം എ സുരേഷ് കുമാർ സ്വാഗതവും, പി എം തോമസ് നന്ദിയും പറഞ്ഞു.

Eng­lish Summary;Modi is a play­mate of the monop­oly cap­i­tal­ists: Pan­nyan Raveendran
You may also like this video

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.