ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ പ്രതലം ഇനി ശിവശക്തിയെന്നും, റോവര്‍ മുദ്ര പതിപ്പിച്ചയിടം തിരംഗയെന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ചന്ദ്രയാന്‍3ന്റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും മോഡി പറഞ്ഞു.
അതേസമയം ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യ. വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുകയാണെന്നും ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിന് ഇവിടെ ഇല്ലായിരുന്നുവെങ്കിലും മനസ് ഇവിടെ ഉണ്ടായിരുന്നുവെന്നും രാജ്യത്തിന്‍റെ അഭിമാനം ചന്ദ്രനില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
English Summary:Modi named Chandrayaan 3 landing site Shivashakti
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.