
നരേന്ദ്ര മോഡിക്കായി ശശി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ടാണെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. തരൂരിന്റേത് തരം മാറ്റവും അവസരവാദവുമാണെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം വീക്ഷണത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ശശിതരൂർ എഴുതിയ ലേഖനത്തിൽ ഇന്ദിരാഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിക്കുകയും കേന്ദ്ര സർക്കാരിനെ പുകഴ്‍ത്തുകയും ചെയ്‌തിരുന്നു. വീക്ഷണത്തിലെ കാഴ്ചപ്പാട് പേജിലെ ‘ട്രംപിനു മുമ്പിൽ കവാത്തു മറക്കുന്ന ഇന്ത്യൻ നയതന്ത്രം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമർശനം ഉയർത്തിയിരിക്കുന്നത്.
തരൂരിന്റെ വിദേശ സന്ദർശനത്തിലും ലേഖനത്തിൽ വിമർശനം ഉണ്ട്. ഇന്ദിരാഗാന്ധിയുടെ വിദേശകാര്യ നയം ഓർമ്മപ്പെടുത്തി, ട്രംപിന്റെ മുന്നിൽ തരൂരിന്റെ നയതന്ത്ര നീക്കങ്ങൾ തകർന്നടിഞ്ഞുവെന്നും ലേഖനത്തിൽ വിമർശനമുണ്ട്. അതേ സമയം അടിയന്തരാവസ്ഥ ലേഖനത്തിന് പിന്നാലെ മോഡി സര്‍ക്കാരിനുള്ള പ്രശംസ തരൂര്‍ തുടരുകയാണ്. ശക്തമായ ദേശീയതയാണ് ബിജെപി ഭരണത്തില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. കഴിഞ്ഞ 78 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രയീയത്തിലും ദൃശ്യമാണ്. ലണ്ടനില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ തരൂര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.