ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്നാഥ് ഷിന്‍ഡെയുമായും, അജിത് പവാറുമായും കൈകോര്‍ക്കാന്‍ ഉദ്ധവ് താക്കറെയും, ശരദ് പവാറിനോടും നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു മുന്നോട്ട് പോകുന്നതാണ് ഇരുകക്ഷികള്‍ക്കും നല്ലതെന്നും പ്രധാനമന്ത്രി പറഞ്ഞു
കഴിഞ്ഞ നാൽപതുവർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുള്ള നേതാവ് ബരാമതിയിലെ പോളിങ്ങിന് ശേഷം വ്യാകുലനാണ്. ജൂൺ നാലിന് ശേഷം ചെറിയ പാർട്ടികൾ അതിജീവിക്കുന്നതിന് വേണ്ടി കോൺഗ്രസുമായി ലയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജ എൻസിപിയും വ്യാജ ശിവസേനയും കോൺഗ്രസുമായി ചേരാൻ തീരുമാനിച്ചു എന്നാണ് ഇത് അർഥമാക്കുന്നത്. കോൺഗ്രസിനൊപ്പം ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ അജിത് പവാറുമായും ഏക്നാഥ് ഷിൻഡെയുമായി കൈകോർക്കുന്നതാണ് നല്ലത്. ശരദ് പവാറിന്റെ പേരുപരാമർശിക്കാതെ മോഡി പറഞ്ഞു.
എന്നാൽ പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരു പാർട്ടിയുമായോ പ്രത്യയശാസ്ത്രവുമായോ വ്യക്തിയുമായോ സഖ്യത്തിനു തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. മോഡി യുടെ പ്രസംഗങ്ങൾ സമുദായങ്ങൾക്കിടയിൽ പിളർപ്പ് സൃഷ്ടിക്കുന്നതാണ്. ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടുവർഷങ്ങൾക്കുള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Modi to join hands with Eknath Shinda, Ajit Pawar, Sharat Pawar, Uddav Thackeray
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.