
ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയില്‍ പ്രതിസന്ധി നേരിടുന്ന അഡാനി ഗ്രൂപ്പിന് സഹായവുമായി മോഡി സര്‍ക്കാര്‍. ഝാര്‍ഖണ്ഡിലെ ഗൊഡയിലൂള്ള അഡാനി വൈദ്യുതി പ്ലാന്റിനെ ഇന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതുവരെ ബംഗ്ലാദേശിലേക്ക് മാത്രമാണ് ഈ പ്ലാന്റില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്തിരുന്നത്.
അയല്‍രാജ്യങ്ങളിലേക്ക് മാത്രം വൈദ്യുതി വിതരണം ചെയ്യുന്ന ജനറേറ്ററുകളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2018ലാണ് മോഡി സര്‍ക്കാര്‍ ഉണ്ടാക്കിയത്. ഇതിന്‍ പ്രകാരമാണ് ഗൊഡ പ്ലാന്റിലെ മുഴുവന്‍ വൈദ്യുതിയും ബംഗ്ലാദേശിലേക്ക് വിതരണം ചെയ്യാന്‍ കരാറായത്. എന്നാല്‍ ഈ പ്ലാന്റിനെ ഇന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ച കേന്ദ്ര നടപടി അഡാനിക്ക് വലിയ നേട്ടമായി. ഇതിലൂടെ ആഭ്യന്തര കമ്പനികള്‍ക്ക് വൈദ്യുതി വില്‍ക്കാന്‍ അഡാനിക്കാകും.
ഝാര്‍ഖണ്ഡിലെ ഗൊഡ, പോരെയാട്ട് തഹസില്‍ എന്നിവിടങ്ങളിലെ 56 ഗ്രാമങ്ങളിലൂടെ വലിക്കുന്ന ട്രാന്‍സ്മിഷന്‍ ലൈന്‍ വഴി അഡാനി പ്ലാന്റ് ഇന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് ദ ഇന്ത്യന്‍ എക‍്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമപ്രകാരം രാജ്യത്തെ ടെലിഗ്രാഫ് അതോറിട്ടിക്കുള്ള അതേ അധികാരങ്ങള്‍ അഡാനി പവറിനും മോഡി സര്‍ക്കാര്‍ നല്‍കി. ഇതനുസരിച്ച് സെപ്റ്റംബര്‍ 29ന് കേന്ദ്രസര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടെലഗ്രാഫ് നിയമപ്രകാരം ടെലിഗ്രാഫ് അതോറിട്ടിക്ക് ഏതെങ്കിലും സ്ഥാവര സ്വത്തിലോ, അതിന് മുകളിലോ, കുറുകയോ ടെലിഗ്രാഫ് ലൈന്‍ സ്ഥാപിക്കാനും പരിപാലിക്കാനും കഴിയും. നിലവില്‍ അത് അഡാനിക്ക് കൂടി അനുവദിച്ചു നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിക്ക് അപ്പുറത്തേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത് സുഗമമാക്കുന്നതിന് കേന്ദ്ര വൈദ്യുതി അതോറിട്ടി നേരത്തെ നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ ആഭ്യന്തരകലാപം ഉണ്ടായതോടെയാണ് അഡാനി പവര്‍ പ്രതിസന്ധിയിലായത്. ഇതോടെ ബംഗ്ലാദേശിന് നല്‍കാനുള്ള വൈദ്യുതി മറ്റാര്‍ക്കെങ്കിലും വില്‍ക്കാന്‍ അഡാനി പവറിന് അനുമതി നല്‍കുന്നതിനായി, വൈദ്യുതി കയറ്റുമതി മാര്‍ഗനിര്‍ദേശങ്ങളും മോഡി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ബംഗ്ലാദേശ് അഡാനിക്ക് പണം നല്‍കാന്‍ വൈകിയാല്‍ ഇന്ത്യന്‍ ഗ്രിഡിന് വൈദ്യുതി വില്‍ക്കാനും ഈ ഭേദഗതി അനുവദിച്ചു. പണം ലഭിക്കാതെ വന്നതോടെ 2024 ഒക്ടോബര്‍ 31ന് അഡാനി പവര്‍ ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം പകുതിയാക്കി. തൊട്ടടുത്ത ദിവസം കമ്പനി ഗൊഡയിലെ ഒരു യൂണിറ്റ് പൂട്ടുകയും ചെയ്തിരുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.