18 January 2026, Sunday

Related news

January 13, 2026
November 13, 2025
November 8, 2025
November 7, 2025
November 5, 2025
September 30, 2025
September 28, 2025
September 4, 2025
September 1, 2025
August 27, 2025

മോഡിയുടെ ബിരുദം: മറുപടി സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് മൂന്നാഴ്ച സമയം

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2025 3:23 pm

പ്രധാനമന്ത്രിനരേന്ദ്രമോഡിയുടെ 1978ലെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ കാലതാമസം ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.വിഷയത്തില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് മൂന്നാഴ്ച സമയം അനുവദിച്ചു.വിവാരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സഞ്ജയ് സിംങ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത് .

ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാര്‍,ജസ്റ്റീസ് തുഷാര്‍ റാവു ഗെഡ് ലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കാലതാമസം ചൂണ്ടിക്കാട്ടി സമയം അനുവദിച്ചത്.2016 ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, വിവരാവകാശ പ്രവർത്തകൻ നീരജ് ശർമ, അഭിഭാഷകൻ മുഹമ്മദ് ഇർഷാദ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. 

പൊതുപദവി വഹിക്കുന്നൊരാളാണെന്ന് വെച്ച് പ്രധാനമന്ത്രി വിവരങ്ങളെല്ലാം വെളിപ്പെടുത്തണമെന്നില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.2016ൽ ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാള്‍ മോഡിയോട് തന്റെ വിദ്യാഭ്യാസ ബിരുദങ്ങളെ കുറിച്ച് സംസാരിക്കാനും അവ പരസ്യപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.2016 ൽ ഇതേ ആവശ്യവുമായി നീരജ് ശർമ കേന്ദ്ര വിവരാകാശ കമ്മീഷനെ സമീപിച്ചിരുന്നു.

ഡല്‍ഹി സർവകലാശാല നൽകിയ എല്ലാ ബിരുദങ്ങളുടെയും വിവരങ്ങൾ പുറത്തുവിടണമെന്നാവിശ്യപ്പെട്ടാണ് നീരജ് ശർമ വിവരാവകാശ നിയമത്തിലൂടെ അപേക്ഷ നൽകിയത്.എന്നാൽ ഇതെല്ലാം ഒരു വ്യക്തിയുടെ സ്വകാര്യമാണെന്നും അത് പരസ്യപ്പെടുത്താനാകില്ലെന്നും പറഞ്ഞ് അപേക്ഷകൾ സർവകലാശാല നിരസിക്കുകയായിരുന്നു.മോഡി ബിരുദം നേടിയ വർഷത്തിലെ ബിഎ പാസായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പുറത്തുവിടാനായിരുന്നു ഡല്‍ഹി സർവകലാശാലയ്ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷൻ നൽകിയ നിർദേശം.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.