23 June 2024, Sunday

Related news

June 21, 2024
June 4, 2024
June 4, 2024
June 3, 2024
May 31, 2024
May 14, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024

മോഡിയുടെ ധ്യാനം: സാധാരണ ജനജീവിതത്തെ ബുദ്ധിമുട്ടിച്ചു , സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാകുന്നു

Janayugom Webdesk
തിരുവനന്തപുരം
May 31, 2024 4:27 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിവേകാനന്ദപാറയിലെ രണ്ടു ദിവസത്തെ ധ്യാനം സാധാരണ ജനങ്ങളു‍ടെ ജീവിതത്തെ വഴിമുട്ടിച്ചിരിക്കുകയാണ്. അതുപോലെ രാജ്യം നിരവധി പ്രശ്നങ്ങള്‍ക്ക് നടുവിലൂടെ മുന്നോട്ട് പോകുമ്പോള്‍ അവ ചര്‍ച്ചചെയായന്‍ കഴിയാത്ത പ്രധാനമന്ത്രിയായി മോഡി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ മോഡിയുടെ കന്യാകുമാരിയിലെ ധ്യാനത്തിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്.

ഗൗരവമുള്ള വിഷയങ്ങളും ചര്‍ച്ച വിഷയമാകുന്നു.മണിപ്പൂരിൽ കലാപങ്ങൾ നിരന്തരമായി അരങ്ങേറിയിട്ടും അത് പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാത്ത പ്രധാനമന്ത്രിയാണ് ഒരു സംഘം ക്യാമറാമാൻമാരെയും മറ്റും കൊണ്ട് കന്യാകുമാരിയിൽ വന്നിറങ്ങിയിരിക്കുന്നത്.വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി മോഡി ധ്യാനമിരിക്കുന്നതിന്റെ വീഡിയോ പുദേശീയ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിരുന്നു. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒമ്പത് ക്യാമറ ആംഗിളാണ് ഉള്ളത്. സിനിമാ സ്റ്റൈലിൽ തന്നെ ഷൂട്ട് ചെയ്തിട്ടുള്ള ഈ വിഷ്വലുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂൺ ഒന്നിന് വൈകുന്നേരം വരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം.

ഇത് പ്രമാണിച്ച് കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സമീപവാസികളെ ബുദ്ധിമുട്ടിക്കാൻ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.കാഷായ വേഷത്തിൽ കയ്യിൽ ജപമാലയും പിടിച്ചാണ് വീഡിയോയിൽ ഒരു തികഞ്ഞ നടനെ പോലെ മോഡി ഇരുന്ന് ധ്യാനിക്കുനത്. മികച്ച നടൻ, ധ്യാനം ധേയം നരസിംഹം, ധ്യാനം ചെയ്‌താൽ മോക്ഷം കിട്ടുമോ, പി ആർ ടീമിനോട് ഒരു സിനിമ പിടിക്കാൻ പറയ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ പാറക്ക് ചുറ്റും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കടലില്‍ സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ചെറിയ ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

മഴയും ഉയർന്ന തിരമാല മുന്നറിയിപ്പും മൂലം കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. മെയ് 16 മുതല്‍ 10 ദിവസത്തേക്കായിരുന്നു ഈ പ്രദേശത്ത് വിലക്കുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ 3 ദിവസത്തേക്ക് കൂടി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിലക്കുകൾ കൂടാതെ സമീപത്തെ നാല്‍പതോളം മത്സ്യബന്ധന ഗ്രാമങ്ങളില്‍ ധ്യാനം മൂലം നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Eng­lish Summaary:
Mod­i’s med­i­ta­tion: Has made life dif­fi­cult for the com­mon man, the debate is active on social media

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.