23 January 2026, Friday

Related news

January 23, 2026
January 12, 2026
January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025
December 25, 2025

മോഡിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 15, 2024 10:11 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ വെച്ച് ഇന്നലെ ഉച്ചയോടെയാണ് വിമാനത്തിന് സാങ്കേതികത തകരാര്‍ കണ്ടെത്തിയത്. ഇതോടെ പ്രധാനമന്ത്രിയുടെ മടക്കം വൈകി. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി ഇവിടെ നിന്ന് ഹെലികോപ്ടറിലാണ് പരിപാടി സ്ഥലത്തേക്ക് പോയത്. പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായത് വന്‍ സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നു. സാങ്കേതിക തകരാര്‍ എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഝാർഖണ്ഡില്‍ രണ്ട് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ബിഹാറിലെ ജാമുയി ജില്ലയിൽ 6,640 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ ഝാർഖണ്ഡിലെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ എയർ ട്രാഫിക് കൺട്രോളിന്റെ (എടിസി) ക്ലിയറൻസ് ഇല്ലാത്തതിനാൽ ഏകദേശം രണ്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.