22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 15, 2024
December 5, 2024
December 2, 2024
December 1, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

രാജ്യം കത്തുമ്പോള്‍ മോഡിയുടെ റോഡ് ഷോ

ബുധനാഴ്ച രാജസ്ഥാനില്‍
ലക്ഷ്യം വോട്ട് മാത്രം
web desk
ന്യൂഡല്‍ഹി
May 9, 2023 8:09 pm

രാജ്യം കത്തുമ്പോഴും പൊതുഖജനാവില്‍ നിന്നും കോടികള്‍ വാരിയെറിഞ്ഞ് റോഡ് ഷോകള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പലപ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയപരിപാടികളായി മാറുന്നുണ്ട്. ഭാരത് ബയോടെക്കിൽ നടന്നുകൊണ്ടിരുന്ന കോവിഡ്-19 വാക്സിൻ പരീക്ഷണങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2020 നവംബർ 29ന് ഒരു മണിക്കൂർ സമയം ഹൈദരാബാദ് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഹൈദരാബാദ് പൊലീസ് സ്ഥിരീകരിച്ചത്. ഇത് ‘ഔദ്യോഗിക സന്ദർശനം’ ആണെന്ന് കേന്ദ്ര സർക്കാര്‍ പറയുന്നുണ്ടെങ്കിലും ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പായിരുന്നു.


ചോരുന്നത് പൊതു ഖജനാവ്

കര്‍ണാടക തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ പൊതുഖജനാവ് ചോരുന്നത് വ്യക്തമാക്കും. മോഡിയുടെ നഗര സന്ദർശനവുമായി ബന്ധപ്പെട്ട് ബംഗളൂരു പൗരസമിതി 24 കോടി രൂപ ചെലവഴിച്ചു (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്). പ്രധാനമന്ത്രിയുടെ യോഗാദിന സന്ദർശനത്തിനായി കർണാടക പൗരസമിതികൾ ചെലവഴിച്ചത് 56 കോടി രൂപ (ഇന്ത്യൻ എക്സ്പ്രസ്). മോഡിയുടെ കല്‍ബുര്‍ഗിയിലെ ഏതാനും മണിക്കൂര്‍ സന്ദർശനത്തിനായി ചെലവഴിച്ചത് 11.18 കോടി രൂപ. ബെലഗാവിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് ചെലവാക്കിയത് 14 കോടി രൂപ; ആളുകളെ കടത്തിവിടാൻ എത്തിക്കാന്‍ കോടി(സൗത്ത് ഫസ്റ്റ്). ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് കർണാടക സർക്കാർ ചെലവഴിച്ചത് 36.43 കോടി. ധാർവാഡിലെ ഐഐടി ഉദ്ഘാടനത്തിനായി 9.5 കോടിയും ചെലവഴിച്ചു (ദി ടൈംസ് ഓഫ് ഇന്ത്യ).


പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഒമ്പത് വർഷങ്ങളിൽ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉടനീളം ബിജെപിയുടെ പ്രചാരണങ്ങളിലാണ് മോഡി ശ്രദ്ധയൂന്നുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനങ്ങളുടെ സമയം, അദ്ദേഹം നടത്തിയ ഉദ്ഘാടന പരിപാടികൾ, പൊതു ഖജനാവില്‍ നിന്നുള്ള ചെലവ് എന്നിവ എപ്പോഴും ചർച്ചാവിഷയമാകുന്നുമുണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ അദ്ദേഹം രാഷ്ട്രീയ റാലികളെ അഭിസംബോധന ചെയ്യുന്നതിനായി എത്തുമ്പോള്‍ ഒരു ഉദ്ഘാടന പരിപാടി ഉണ്ടാകും. കർണാടകയിലും ഉദ്ഘാടനങ്ങൾക്ക് പിന്നാലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഉദ്ഘാടനം ചെയ്യപ്പെടുന്നവയില്‍ ചിലത് പണിപൂര്‍ത്തിയാകാത്തവയുമായിരിക്കും.

ബംഗളൂരുവിലെ ബൈയ്യപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനല്‍ ഇതിന് ഉദാഹരണമാണ്. മോഡി ഉദ്ഘാടനം ചെയ്തതിന് ശേഷം 15 മാസം കഴിഞ്ഞാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ബംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിന്റെ ഉദ്ഘാടനം നല്ലൊരു ഭാഗം പണികൾ പൂർത്തിയാകാനുണ്ടെങ്കിലും മോഡി നടത്തി. ഉദ്ഘാടനം ചെയ്ത് പതിനൊന്ന് ദിവസം പിന്നിട്ടപ്പോൾ, സ്റ്റേഷന്‍ ചോർന്നൊലിച്ചു. ടിക്കറ്റ് കൗണ്ടറിന് സമീപം വെള്ളക്കെട്ടും. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ ഉദ്ഘാടനവും സമാനമായ വിമർശനം ഉയർത്തി. ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം മഴയിൽ തകർന്ന എക്സ്പ്രസ് വേയിലെ റോഡുകളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങള്‍ നിറഞ്ഞു. പദ്ധതി 70 ശതമാനം മാത്രം പൂർത്തിയാക്കിയാണ് ഉദ്ഘാടനം നടന്നത് എന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനില്‍ 5500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കും

ബുധനാഴ്ച രാജസ്ഥാന്‍ നഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോഡി 5500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കും. മൂന്നു ദേശീയപാതാ പദ്ധതികളും രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇക്കൊല്ലം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. അതേസമയം മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷത്തേക്കുറിച്ച് പ്രതികരിക്കാനോ അവിടം സന്ദര്‍ശിക്കാനോ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ അഭിമാനമായ ഒരു സംഘം വനിതാതാരങ്ങള്‍ ദേശീയ തലസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധത്തിലും മോഡിയുടെ കണ്ണ് പതിഞ്ഞിട്ടില്ല.

Eng­lish Sam­mury: When the coun­try burns, Mod­i’s road show 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.