23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2023
June 13, 2023
May 21, 2023
March 11, 2023
February 15, 2023
February 15, 2023
February 14, 2023
February 10, 2023
February 3, 2023
January 31, 2023

ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി കാൻബറ പാർലമെന്റ് ഹൗസിൽ പ്രദർശിപ്പിക്കും

മോഡി സിഡ്നി സന്ദർശിക്കാനെത്തുന്നതിനിടെയാണ് പ്രദർശനം
web desk
കാൻബറ
May 21, 2023 4:35 pm

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി കാൻബറയിലെ പാർലമെന്റ് ഹൗസിൽ പ്രദർശിപ്പിക്കും. മോഡി നാളെ സിഡ്നി സന്ദർശിക്കുന്നതിനിടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ആംനസ്റ്റി ഇൻറർനാഷണലിന്റെയും ചില സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രദർശിപ്പിക്കുക. മോഡി സർക്കാരിന്റെ കീഴിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഇന്ത്യ പിന്തിരിയുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ആംനസ്റ്റിക്ക് പുറമെ ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഓസ്ട്രേലിയ ആന്റ് ന്യൂസിലൻഡ്, മുസ്ലിം കളക്ടീവ്, പെരിയാർ‑അംബേദ്കർ തോട്ട് സർക്കിൾ, ദി ഹ്യൂമനിസം പ്രോജക്റ്റ് ആന്റ് സെന്റർ ഫോർ കൾച്ചർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശനം.

മൂന്നു ദിവസത്തെ പര്യടനത്തിനായി ഇന്ന് മോഡി സിഡ്നിയിൽ എത്തും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. മെഗാ കമ്മ്യൂണിറ്റി പരിപാടിയിലും മോഡി പങ്കെടുക്കുന്നുണ്ട്. ഓസ്ട്രേലിയൻ സെനറ്റർമാരായ ഡേവിഡ് ഷൂബ്രിഡ്ജ്, ജോർഡൻ സ്റ്റീൽ ജോൺ എന്നിവർ ഡോക്യുമെന്ററി പ്രദർശനത്തിലും ചർച്ചയിലും പങ്കെടുക്കും. ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നരേന്ദ്ര മോഡിയോട് ആശങ്ക ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. “പഞ്ചാബികൾ, കശ്മീരികൾ, മനുഷ്യാവകാശ പ്രവർത്തകർ, മുസ്‍ലിംകൾ, സിഖ് സമുദായങ്ങൾ എന്നിവരുൾപ്പെടെ വിശാലമായ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉത്കണ്ഠ ഞങ്ങൾ കേട്ടിട്ടുണ്ട്. ഇന്ത്യയിലെ തങ്ങളുടെ ബന്ധുക്കളെക്കുറിച്ചും അവരുടെ മതസ്വാതന്ത്ര്യത്തിൻറെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഭാവിയെക്കുറിച്ചും അവർക്ക് ആശങ്കയുണ്ടെന്ന് കത്തിൽ പറയുന്നു

രണ്ട് ഭാഗങ്ങളുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ത്യയിൽ വിലക്കിയിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് കലാപത്തിനോട് സ്വീകരിച്ച സമീപനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്യ ഇതുവരെ പുറത്തുവരാതിരുന്ന അന്വേഷണറിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന മോഡിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Eng­lish Sam­mury: Mod­i’s Role in Gujarat Riots; BBC doc­u­men­tary will be screened at Par­lia­ment House in Canberra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.