പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു @നരേന്ദ്രമോഡി എന്ന പേരിലുള്ള വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്നും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കുമെന്നും ഹാക്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഒരു മണിക്കൂറിലേറെ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്കറുടെ അധീനതയിലായിരുന്നു. ട്വിറ്ററില്‍ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് ശേഷം മാത്രമാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുറച്ചുസമയത്തിന് ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചതായി ട്വിറ്റര്‍ അറിയിച്ചു. സംഭവത്തില്‍ പിഎംഒ അന്വേഷണം നടത്തും.
english summary; Modi’s Twitter account hacked
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.