രണ്ടര വര്‍ഷത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ 38 വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത് 258 കോടി രൂപ. രാജ്യസഭയില്‍ വിദേശ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇതില്‍ 2023 ജൂണില്‍ യുഎസ് യാത്രയ്ക്ക് ചെലവായത് 22 കോടിയാണ്. ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കപ്പെട്ടതും ഇതിനാണ്. 2024ല്‍ 15 കോടിയും യുഎസ് യാത്രയ്ക്കായി ചെലവാക്കി. 2022ല്‍ നേപ്പാള്‍ സന്ദര്‍ശിച്ചതിന് 80 ലക്ഷവും 2023ല്‍ ജപ്പാൻ യാത്രയ്ക്ക് 17 കോടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ല്‍ ഡെൻമാര്‍ക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ, 2023ല്‍ ഓസ്ട്രേലിയ, ഈജിപ്ത്, സൗത്ത് ആഫ്രിക്ക, ഗ്രീസ്, 2024ല്‍ പോളണ്ട്, ഉക്രെയ്ൻ, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.