23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

മോഡിയുടെ സന്ദര്‍ശനം വെറും നാല് മണിക്കൂര്‍; മധ്യപ്രദേശ് സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് 23 കോടി

Janayugom Webdesk
ലഖ്നൗ
November 13, 2021 2:19 pm

മധ്യപ്രദേശിലെ ഗോത്രവിഭാഗങ്ങളുടെ ആഘോഷ ദിവസത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത ആഴ്ചയാണ് മധ്യപ്രദേശില്‍ എത്തുന്നത്. പ്രധാനമന്ത്രി സംസ്ഥാന തലസ്ഥാന നഗരിയില്‍ വെറും നാല് മണിക്കൂറാണ് ചെലവഴിക്കുക. ഇതില്‍ വേദിയില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റും ഉണ്ടാകും.പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 23 കോടിയിലധികം രൂപയാണ് പരിപാടിക്കായി ചിലവഴിക്കുന്നത്, അതില്‍ 13 കോടി രൂപ ജംബോരി മൈതാനിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആളുകളെ എത്തിക്കുന്നതിന് മാത്രമായിരിക്കും. ബിര്‍സ മുണ്ടയുടെ സ്മരണയ്ക്കായി മധ്യപ്രദേശ് നവംബര്‍ 15 ന് ജന്‍ജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്നത്. ജംബൂരി മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിഅഭിസംബോധന ചെയ്യും, കൂടാതെ രാജ്യത്തെ ആദ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി സംസ്ഥാനത്തിന് സമര്‍പ്പിക്കും, ബിര്‍സ മുണ്ടയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാന്‍ ജന്‍ജാതിയ ഗൗരവ് ദിവസിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ 22 വരെ ദേശീയതലത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. 

ജംബോരി മൈതാനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മധ്യപ്രദേശിലെ രണ്ട് ലക്ഷത്തോളം ഗോത്ര വിഭാഗത്തില്‍പ്പെടുന്നവര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്പ്രധാനമന്ത്രി എത്തുന്ന വേദി മുഴുവന്‍ ഗോത്രകലകളും ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കും. ഒരാഴ്ചകൊണ്ട് പണികള്‍ തീര്‍ക്കുന്നതിന് വേണ്ടി 300ഓളം തൊഴിലാളികളെയാണ് ഏര്‍പ്പെടുത്തിയത്. കൂടാതെ ആദിവാസികള്‍ക്കായി പ്രത്യേക വലിയ പന്തലുകളും നിര്‍മ്മിക്കും. 52 ജില്ലകളില്‍ നിന്ന് വരുന്നവരുടെ ഗതാഗതം, ഭക്ഷണം, താമസം എന്നിവയ്ക്കായി 12 കോടി രൂപയും അഞ്ച് താഴികക്കുടങ്ങള്‍, കൂടാരങ്ങള്‍, അലങ്കാരം, പ്രചാരണം എന്നിവയ്ക്കായി 9 കോടിയിലധികം രൂപയുമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സംസ്ഥാനത്ത് 47 സീറ്റുകളാണ് പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. അതേസമയം, നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെയോ എന്‍സിആര്‍ബിയുടെയോ കണക്കുകള്‍ പ്രകാരം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്, 2,401. 2019ല്‍ ഇത് 1,922 ആയിരുന്നെങ്കില്‍ 2018‑ല്‍ 1,868ആയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 28 ശതമാനം വര്‍ധനയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. 

അതേസമയം, പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്ന ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്‍ ഏകദേശം 450 കോടി രൂപ ചെലവിലാണ് പിപിപിക്ക് കീഴില്‍ വികസിപ്പിച്ചത്. ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് റെയില്‍വേ സ്റ്റേഷന്റെ അതേ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. സ്റ്റേഷന്റെ നവീകരണം 2016 ജൂലൈയില്‍ ആരംഭിച്ചു, മൂന്ന് വര്‍ഷത്തെ സമയപരിധിയോടെ 2017 ല്‍ ജോലി ആരംഭിക്കുകയായിരുന്നു. എത്തിച്ചേരുന്നതും പുറപ്പെടുന്നതും അടിസ്ഥാനമാക്കി യാത്രക്കാരെ വേര്‍തിരിക്കുക, പ്ലാറ്റ്ഫോമുകള്‍, ലോഞ്ചുകള്‍, കോണ്‍കോഴ്സ്, ഡോര്‍മിറ്ററികള്‍, വിശ്രമമുറികള്‍ എന്നിവയില്‍ ആവശ്യത്തിന് ഇരിപ്പിടം തുടങ്ങി നിരവധി സവിശേഷതകള്‍ ആധുനിക സ്റ്റേഷനിലുണ്ടാകും. ലോക പൈതൃക സ്ഥലങ്ങളായ സാഞ്ചി സ്തൂപം, ഭോജ്പൂര്‍ ക്ഷേത്രം, ഭീംബെട്ക, ബിര്‍ള മണ്ഡി, തവാ ഡാം, ട്രൈബല്‍ മ്യൂസിയം എന്നിവയുടെ ഏകദേശ രൂപവും റെയില്‍വെ സ്റ്റേഷന്‍ നല്‍കും. പിപിപി മോഡില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ പദ്ധതിയാണിതെന്ന് പ്രോജക്ട് ഡയറക്ടര്‍ എംഡി അബു ആസിഫ് പറഞ്ഞു. സ്റ്റേഷനില്‍ ഫുഡ് സോണ്‍, കിഡ്സ് സോണ്‍, എന്റര്‍ടൈന്‍മെന്റ് സോണ്‍, റീട്ടെയില്‍ സോണ്‍ എന്നിവയുണ്ടാകും. ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കണമെന്ന് ഭോപ്പാല്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗോണ്ട് ഭരണാധികാരി റാണി കമലാപതിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.

eng­lish summary:Modi’s vis­it is just four hours; The Mad­hya Pradesh gov­ern­ment is dust­ing off Rs 23 crore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.