4 March 2026, Wednesday

മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് അമീറിന് കടുത്ത മറുപടിയുമായി കൈഫ് രംഗത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2026 9:27 pm

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് അമീറിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യ സെമി ഫൈനലില്‍ എത്തില്ലെന്നും ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താകുമെന്ന് അമീര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ കൈഫ് തള്ളുകയായിരുന്നു. യുവതാരം അഭിഷേക് ശര്‍മ്മയെ ‘സ്ലോഗര്‍’ എന്ന് വിളിച്ചതിനും അമീര്‍ ഇന്ത്യന്‍ ആരാധകരുടെ രോഷം ഏറ്റുവാങ്ങിയിരുന്നു. ശ്രദ്ധ പിടിച്ചുപറ്റാനും വാര്‍ത്തകളില്‍ നിറയാനും വേണ്ടിയാണ് അമീര്‍ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

ഡിഫന്‍ഡിംഗ് ചാമ്പ്യന്മാരായ ഇന്ത്യ മുന്നേറുമെന്ന് അമീറിന് അറിയില്ലെയെന്നും ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ അത് വലിയ വാര്‍ത്തയാകുമെന്ന് അദ്ദേഹം കരുതുന്നുവെന്നും ഇതിനൊന്നും അമിത പ്രാധാന്യം നല്‍കേണ്ടതില്ലന്നും കൈഫ് പറഞ്ഞു. 2024ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ അമേരിക്കയോട് അപ്രതീക്ഷിതമായി തോറ്റത് മുഹമ്മദ് അമീറിന്റെ മോശം ബോളിങ് കാരണമാണെന്ന് മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.