11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 27, 2025
March 27, 2025

പിറന്നാൾ ദിനത്തിൽ എലോണിന്റെ പുതിയ ടീസറുമായി മോഹൻലാൽ

Janayugom Webdesk
മലപ്പുറം
May 21, 2022 7:26 pm

പിറന്നാൾ ദിനത്തിൽ എലോണിന്റെ ടീസർ പങ്കുവെച്ച് നടൻ മോഹൻലാൽ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പുറത്ത് വിട്ട ടീസറാണ് മോഹൻലാലിന്റെ പേജുകളിലൂടെ പങ്കുവെച്ചത്. ആദ്യ ടീസറിലെ പോലെ യഥാർത്ഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ് എന്ന പഞ്ച് ഡയലോഗാണ് ഈ വീഡിയോയിലും മോഹൻലാൽ പറയുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 12 വർഷത്തിന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസായിരുന്നു. ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ ഷാജി കൈലാസിന്റെ ചിത്രങ്ങള്‍ക്ക് രചന നിർവ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

YouTube video player

Eng­lish Summary:Mohanlal new film alone teas­er out
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.