24 February 2026, Tuesday

Related news

February 24, 2026
February 23, 2026
February 14, 2026
January 28, 2026
January 26, 2026
January 25, 2026
January 18, 2026
January 14, 2026
January 11, 2026
January 10, 2026

ഇതിഹാസങ്ങളായ രണ്ടുപേർ; മുഖ്യമന്ത്രിയും മോഹൻലാലും പങ്കെടുക്കുന്ന ‘ഇരുവർ’ എന്ന പരിപാടിയുടെ ടീസര്‍ പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
February 24, 2026 7:23 pm

മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്ന ‘ഇരുവർ’ എന്ന പരിപാടിയുടെ ടീസർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയുമാണ് ടീസർ പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത ഉടൻ ആയിരങ്ങളന് സമൂഹ മാധ്യമങ്ങളിൽ ടീസറിനെ വരവേൽക്കുന്നത്. 

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ അഭിമുഖമെന്നാണ് ടീസറിൽ നിന്നുള്ള സൂചന. ‘എന്റെ സിനിമാ ഡയലോഗ് ഓര്‍മയുണ്ടോ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ, പശ്ചാത്തപിച്ച കാര്യം തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിൽ ഉള്ളതെന്നാണ് സൂചന . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയായി. പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.