19 December 2024, Thursday
KSFE Galaxy Chits Banner 2

ആശുപത്രിയില്‍ കിടന്നപ്പോള്‍ സഹായിച്ചത് ബാല; നേരിട്ടെത്തി നന്ദി പറഞ്ഞ് മോളി കണ്ണമാലി, വീഡിയോ

Janayugom Webdesk
കൊച്ചി
March 5, 2023 6:09 pm

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കിടന്ന തന്നെ സഹായിച്ച നടൻ ബാലയെ നേരില്‍ക്കണ്ട് നന്ദി അറിയിച്ച് മോളി കണ്ണമാലി. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണൂവെന്ന് പറഞ്ഞ് ബാല തന്നെയാണ് മോളി തന്നെ കാണാൻ വന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

“ഇതൊന്നും പ്ലാൻഡ് അല്ല. പ്ലാൻ ചെയ്ത് ചെയ്യാൻ ഇത് ഷൂട്ടിങ്ങല്ല. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ കോമഡി ചെയ്തിരുന്നു. മരണം വരെ മേരി ചേച്ചി എത്തി. പക്ഷേ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാ​ഗ്യം. ദൈവത്തിന്റെ കൃപ. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു. അന്ന് ഞാൻ കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നുവെന്നും” ബാല പറയുന്നു.

മോളി കണ്ണമാലിയുടെ വാക്കുകള്‍:

എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തീയതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവൃത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണെന്നും ബാല ചെയ്ത സഹായങ്ങളെ കുറിച്ചും മോളി വിഡിയോയിൽ പറയുന്നു. ഞാൻ കിടപ്പിലായപ്പോൾ എന്റെ മകൻ ‌ഓടി വന്നു, അപ്പോൾ ബാല സാർ സഹായിച്ചു.മരണത്തെ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ് ഞാൻ. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. മക്കള് മത്സ്യതൊഴിലാളികളാണ്. എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ പട്ടയം കൊണ്ട് പണയം വെച്ച് നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.

കൊറോണ വന്ന സമയത്ത് വർക്ക് കുറവായിരുന്നു. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. ഇന്ന് മരണപ്പായയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണെന്നും മോളി പറഞ്ഞു. ചികിത്സയുടെ ആവശ്യത്തിനായി ചെക്കും മോളി കണ്ണമാലിക്ക് ബാല കൈമാറുന്നത് വീഡിയോയില്‍ കാണാം.

Eng­lish Sum­ma­ry: Mol­ly kan­na­maly met actor bala to thank him for finan­cial help
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.