സുഹൃത്തുക്കളുമായി പന്തയം വച്ച് മോമോസ് കഴിച്ച 25 കാരൻ മരിച്ചു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് ബിപിൻ കുമാർ പാസ്വാൻ (25)എന്ന യുവാവ് അമിതമായി മോമോസ് കഴിച്ച് മരിച്ചത്. അതേസമയം മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പിതാവ് ആരോപിച്ചു.
മൊബൈൽ റിപ്പയർ ഷോപ്പിലാണ് പാസ്വാൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്‌ച പതിവുപോലെ കടയിൽ പോയ ഇയാൾ പിന്നീട് സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തി. സുഹൃത്തുക്കൾ പാസ്വാനോട് മോമോസ് ചലഞ്ച് നടത്താൻ വെല്ലുവിളിച്ചു. തുടര്‍ന്ന് ഇയാൾ 150 തോളം മോമോസ് കഴിച്ചുവെന്നാണ് വിവരം.
അമിതമായി മോമോസ് കഴിച്ച ബിപിന്റെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. യുവാവിന്റെ മരണത്തിന് ശേഷം പിതാവ് സുഹൃത്തുക്കൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തി. മോമോസ് ഈറ്റിംഗ് ചലഞ്ച് തന്റെ മകനെ കൊല്ലാൻ മനഃപൂർവം ചെയ്തതാണെന്നും ഭക്ഷണത്തിൽ വിഷം ചേർത്താണ് കൊലപാതകം നടത്തിയതെന്നും പിതാവ് ആരോപിച്ചു.
English Summary:Momos eating Contest; 25-year-old died tragically
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.