28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 15, 2025
April 10, 2025
April 9, 2025
April 6, 2025
April 5, 2025
April 4, 2025
March 31, 2025
March 31, 2025
March 19, 2025

“അമ്മയുടെ അവസാനത്തെ ഓർമ്മയാണ്, സ്കൂട്ടര്‍ തിരികെ താ, പുതിയത് തരാം..”: കള്ളനോട് അഭ്യര്‍ത്ഥിച്ച് യുവാവ്

Janayugom Webdesk
പൂനെ
October 16, 2024 2:49 pm

മരിച്ചുപോയ അമ്മയുടെ അവസാന ഓര്‍മ്മയായ സ്‌കൂട്ടർ മോഷ്ടിച്ച കള്ളനോട് അഭ്യര്‍ത്ഥനയുമായി യുവാവ്. പൂനെ സ്വദേശിയായ യുവാവാണ് കള്ളന് പുതിയ സ്കൂട്ടര്‍ വാങ്ങി നല്‍കാമെന്നും പഴയത് തിരിച്ച് തരണമെന്നും ആവശ്യപ്പെട്ടത്. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപത്തുള്ള കോത്രൂഡ് പ്രദേശവാസിയായ അഭയ് ചൗഗുലെയുടെ സ്കൂട്ടറാണ് മോഷണം പോയത്. തന്റെ കറുത്ത ആക്ടീവ മോഷണം പോയതായും പൊലീസില്‍ പരാതി നല്‍കിയെങ്കിലും തിരികെ ലഭിച്ചില്ലെന്നും കാണിച്ച് അഭയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇതിനകം വൈറലായി. മരിക്കുന്നതിന് മുമ്പ് അമ്മ വാങ്ങി നല്‍കിയ സ്കൂട്ടറാണെന്നും വൈകാരിമായ ബന്ധമുണ്ടെന്നും അഭയ് പോസ്റ്റില്‍ പറയുന്നു.

https://www.instagram.com/p/DBIc1NXKblD/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

“എന്റെ കറുത്ത Acti­va MH14BZ6036 ദസറയിൽ മോഷ്ടിക്കപ്പെട്ടു, ഇത് എന്റെ അമ്മയുടെ അവസാനത്തെ ഓർമ്മയാണ്. അത് കണ്ടെത്താൻ എന്നെ സഹായിക്കൂ,”, അഭയ് പോസ്റ്റില്‍ പങ്കുവച്ചു. മറാത്തി ഭാഷയിലാണ് ചൗഗുലെ തന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അമ്മയുടെ സ്‌കൂട്ടർ തിരിച്ചുനൽകിയാൽ പുതിയ ഇരുചക്ര വാഹനം വാങ്ങി നൽകാമെന്നും അഭയ് ചൗഗുലെ വാഗ്ദാനം ചെയ്തു.

അര്‍ബുദം ബാധിച്ച് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അഭയയുടെ അമ്മ മരണപ്പെടുന്നത്. രണ്ട് വർഷം മുമ്പ് കൊവിഡ്-19 ബാധിച്ച് ചൗഗുലെയ്ക്ക് പിതാവും നഷ്ടപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.