18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 27, 2024
November 25, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 3, 2024
November 1, 2024

എഐ (നിര്‍മിത ബുദ്ധി) വഴി പണം തട്ടിപ്പും; ജാഗ്രതാ സന്ദേശം നല്‍കി പൊലീസ്

പരിചിതരൂപവും ശബ്ദവും ഉപയോഗിച്ചാണ് തട്ടിപ്പ്
web desk
July 16, 2023 2:16 pm

എഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നതായി പൊലീസ് വെളിപ്പെടുത്തി. നമുക്ക് പരിചിതരായ ആളുകളുടെ രൂപവും ശബ്ദവുമായാകും കോളുകള്‍ എത്തുക. അതുകൊണ്ടുതന്നെ സംശയകരമായ രീതിയില്‍ വരുന്ന വീഡിയോ, ഓഡിയോ കോളിലൂടെയുള്ള സാമ്പത്തിക ഇടപാട് ഒഴിവാക്കണം. വ്യാജ കോളുകൾ ലഭിച്ചാൽ പൊലീസ് സൈബർ ഹെല്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

എന്താണ് എഐ

കൃത്രിമബുദ്ധി (Arti­fi­cial intel­li­gence, AI) എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയെയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയെയും കുറിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇന്റലിജന്റ് ഏജന്റുമാരുടെ പഠന മേഖല കൂടിയാണ് എഐ ഗവേഷണം. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിയെ മനസിലാക്കുകയും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന സംവിധാനത്തെയും സൂചിപ്പിക്കുന്നുണ്ട്.

മെഷീനുകൾ കൂടുതൽ പ്രാപ്തി കൈവരിക്കുമ്പോൾ, ‘ഇന്റലിജൻസ്’ ആവശ്യമാണെന്ന് കരുതപ്പെടുന്ന ടാസ്ക്കുകൾ പലപ്പോഴും എഐ(AI)യുടെ നിർവചനത്തിൽ നിന്നും നീക്കംചെയ്യുന്നു, ഇത് എഐ ഇഫക്റ്റ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ്. എഐ ആപ്ലിക്കേഷനുകളിൽ വിപുലമായ വെബ് സെർച്ച് എഞ്ചിനുകൾ (ഉദാ. ഗൂഗിൾ), ശുപാർശ സംവിധാനങ്ങൾ (യൂട്യൂബ്, ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവ ഉപയോഗിക്കുന്നു), മനുഷ്യന്റെ സംസാരം മനസിലാക്കൽ (സിരി, അലക്സ എന്നിവ പോലുള്ളവ), സെൽഫ് ഡ്രൈവിങ് കാറുകൾ (ഉദാ. ടെസ്‌ല), സ്വയമേവയുള്ള തീരുമാനമെടുക്കൽ എന്നിവ ഉൾപ്പെടുന്നു. സ്ട്രാറ്റജിക് ഗെയിം സിസ്റ്റങ്ങളിൽ (ചെസ്സ്, ഗോ പോലുള്ളവ) ഉയർന്ന തലത്തിൽ മത്സരിക്കുക മുതലയാവ. യന്ത്രങ്ങൾ കൂടുതൽ പ്രാപ്തമാകുന്നതോടെ, ‘ബുദ്ധി’ ആവശ്യമാണെന്ന് കരുതുന്ന ജോലികൾ എഐയുടെ നിർവചനത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു, ഈ പ്രതിഭാസം എഐ പ്രഭാവം എന്നറിയപ്പെടുന്നു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടുന്നവര്‍ക്കും അതേക്കുറിച്ച് സൂചനകള്‍ ലഭിക്കുന്നവര്‍ക്കും 1930 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് പൊലീസിന്റെ സഹായം തേടാവുന്നതാണ്. വർധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്ലൈൻ നമ്പർ ഉപയോഗിക്കാം. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും ( https://cybercrime.gov.in ) റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Eng­lish Sam­mury: Police say that mon­ey fraud using AI is widespread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.