15 January 2026, Thursday

Related news

January 12, 2026
January 3, 2026
January 3, 2026
January 2, 2026
January 2, 2026
December 30, 2025
December 11, 2025
December 5, 2025
November 20, 2025
November 18, 2025

കളളപ്പണം വെളുപ്പിക്കല്‍; പേടിഎമ്മിന് അഞ്ച് കോടി പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2024 9:30 pm

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പേടിഎം പേയ്മെന്റ്സ് ബാങ്കിന് ആര്‍ബിഐ അഞ്ച് കോടി രൂപയുടെ പിഴ ചുമത്തി. ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ദി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയുടേതാണ് നടപടി.പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്ന്പേടിഎം പുതിയ നിക്ഷേപം സ്വീകരിക്കുന്നത് ‌റിസര്‍വ് ബാങ്ക് നിരോധിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മാര്‍ഗനിര്‍ദേശം ലംഘിച്ച് ചൂതാട്ടം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബാങ്ക് ഭാഗഭാക്കായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതിനിടെ പേടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചു. മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനത്തിന് അംഗീകാരം നൽകി. പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിന്റെ ഇടപാടുകൾ തുടരാനാണ് നീക്കം. ഈ മാസം 15ന് ശേഷം പേടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പേടിഎമ്മിന്റെ തീരുമാനം. യുപിഐ പേയ്‌മെന്റുകൾക്കുള്ള പങ്കാളിത്തത്തിനായി എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ചകൾ നടക്കുന്നുണ്ട്.

Eng­lish Summary:money laun­der­ing; 5 crore fine for Paytm
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.