കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എച്ച്പിസെഡ് ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് തമന്നയെ ചോദ്യം ചെയ്തത്. ഗുവാഹത്തിയിലെ ഇഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തമന്ന എത്തി. മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.
ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രമോഷന്‍ നടത്തിയെന്നാണ് തമന്നയ്ക്കെതിരായ പ്രധാന ആരോപണം.ബിറ്റ്‌കോയിന്റെയും ക്രിപ്‌റ്റോ കറൻസിയുടേയും പേരിൽ നിരവധി നിക്ഷേപകർ തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം.
ആപ്പിന്റെ പരിപാടിയിൽ തമന്ന പണം വാങ്ങി പങ്കെടുത്തു എന്ന വിവരത്തിലായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം സോണൽ ഓഫീസിൽ നടിയുടെ മൊഴിയെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.