22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 5, 2025
February 21, 2025
February 18, 2025
February 4, 2025
January 18, 2025
January 3, 2025
December 12, 2024
November 30, 2024
November 3, 2024

കള്ളപ്പണം വെളുപ്പിക്കല്‍: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരൻ ഇഡി കസ്റ്റഡിയിൽ

Janayugom Webdesk
കൊച്ചി
August 13, 2023 5:48 pm

തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കസ്റ്റഡിയിൽ. കൊച്ചിയിൽ നിന്നാണ് അശോക് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ അശോകിനെ വൈകിട്ടോടെ ചെന്നൈയിലേക്ക് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. അതേസമയം ഇഡി കേസിൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.

സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇ ഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. ഇതിനിടെ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തേത്തുടര്‍ന്ന് അധികൃതർ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിൽ നിന്നും
ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു ശേഷം അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സെന്തിൽ ബാലാജിയുടെ ബിനാമി പണം ഉപയോഗിച്ച് ആണ് അശോക് കുമാറിന്റെ ഭാര്യ നിർ‌മല സ്വത്ത് സമ്പാദിച്ചത് എന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിർമലയോടും നേരിട്ട് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ പണം ഉപയോഗിച്ചാണ് അശോക് കുമാർ ബംഗ്ലാവ് നിർമിക്കുന്ന എന്ന വിലയിരുത്തലിൽ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും ഇടപാടുകളും ഇഡി വിലക്കിയിരുന്നു.

Eng­lish Summary;Money Laun­der­ing: Broth­er of Tamil Nadu Min­is­ter Senthil Bal­a­ji in ED Custody

You may also like this video

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.