18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ആർജെഡി എംഎൽഎയുടെ വസതിയില്‍ റെയ്ഡ്

Janayugom Webdesk
പട്ന
February 27, 2024 2:34 pm

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഹാറിലെ ആര്‍ജെഡി എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ബിഹാറിലെ അറാഹിലെ ആർജെഡി എംഎൽഎ കിരൺ ദേവിയുടെ വസതിയിലും പരിസരങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഭോജ്പൂർ ജില്ലയിലെ സന്ദേശ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കിരൺ ദേവിയുടെ വസതി ഉൾപ്പെടെ മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഭർത്താവും മുൻ എംഎൽഎയുമായ അരുൺ യാദവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ വർഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പരിശോധന നടത്തിയിരുന്നു. അരാഹ് ജില്ലയിൽ മണൽ വ്യാപാരിയായ അരുൺ യാദവിനെതിരെ 16 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ പല കേസുകളിലും അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

എഫ്ഐആറുകളുടെയും കുറ്റപത്രത്തിൻ്റെയും അടിസ്ഥാനത്തിൽ 2021ൽ അരുൺ യാദവിനും മറ്റുള്ളവർക്കുമെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിഎംഎൽഎയുടെ സെക്ഷൻ 50 പ്രകാരം അരുൺ യാദവിൻ്റെയും കുടുംബാംഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സ്വത്ത് രേഖകളുടെയും ബാങ്ക് അക്കൗണ്ടിന്റെയും വിശദാംശങ്ങളും ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്. 

അറാ ജില്ലയിലും പട്‌നയിലും കൃഷിഭൂമികളും ഫ്‌ളാറ്റുകളും പാർപ്പിട പ്ലോട്ടുകളും ഉൾപ്പെടെ കേസ് അന്വേഷണത്തിൽ ഇതുവരെ 9.90 കോടി രൂപ വിലമതിക്കുന്ന 72 സ്വത്തുക്കൾ പിടിച്ചെടുത്തു. 20.5 കോടി രൂപയുടെ പണവും കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Mon­ey laun­der­ing case: Raid at RJD MLA’s residence

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.