കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണാ കപൂറിന് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് കേസ് അന്വേഷിക്കുന്നത്. 466.51 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
ജസ്റ്റിസ് സുധീർ കുമാർ ജെയിൻ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് യെസ് ബാങ്കിന്റെ റാണാ കപൂറും നിരവധി ജീവനക്കാരും ഉൾപ്പെട്ട അവന്ത ഗ്രൂപ്പ് പ്രൊമോട്ടർ ഗൗതം ഥാപ്പറിനെതിരെ സമർപ്പിച്ച ഇഡി കുറ്റപത്രം കഴിഞ്ഞ വർഷം ഒക്ടോബറിൽ വിചാരണ കോടതി പരിഗണിച്ചിരുന്നു.
ഗൗതം ഥാപ്പർ, അവന്താ റിയൽറ്റി ലിമിറ്റഡ്, ഓയ്‌സ്റ്റർ ബിൽഡ്‌വെൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ 2017 മുതൽ 2019 വരെയുള്ള കാലയളവിൽ വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, പൊതുപണം വഴിതിരിച്ചുവിടൽ/ദുർവിനിയോഗം എന്നിവയ്ക്കായി വ്യാജരേഖ ചമയ്ക്കൽ എന്നിവ നടത്തിയതായാണ് കേസ്.
English Summary: Money Laundering Case: Yes Bank Managing Director Granted Bail
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.