20 January 2025, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
November 25, 2024
November 23, 2024
November 11, 2024
October 17, 2024
October 15, 2024

വിവാഹ ചിലവ് ചുരുക്കിയ പണം വയനാട് ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ദമ്പതികൾ

Janayugom Webdesk
അമ്പലപ്പുഴ
August 28, 2024 7:03 pm

വിവാഹ ദിവസത്തെ ചിലവ് ചുരുക്കി മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വധൂവരൻമാർ സംഭാവന നൽകി. കായലോര കടലോര മത്സ്യത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും സിപിഐ ജില്ലാ കൗൺസിലംഗവുമായ പുന്തല വെളിംപറമ്പിൽ വി സി മധു, വിശ്വകുമാരി ദമ്പതികളുടെ മകൾ ദൃശ്യമധുവും ആനന്ദേശ്വരം വളാന്തറ ശശികുമാർ പ്രസന്നകുമാരി ദമ്പതികളുടെ മകൻ നിധിൻകുമാറിന്റേയും വിവാഹ ചടങ്ങിൽ വെച്ച് കൃഷി മന്ത്രി പി പ്രസാദിന് ദമ്പതികൾ ചെക്ക് കൈമാറി. അമ്പലപ്പുഴ മാനസമീര ഓഡിറ്റോറിയത്തിൻ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, എംഎൽഎ മാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, വി. ദിനകരൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.