18 February 2026, Wednesday

Related news

February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026

ഒരാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് നിയമവിരുദ്ധം : കെ സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യര്‍

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 6:17 pm

ഒരാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക എന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുമന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഒരാളെ നിരീക്ഷിക്കുന്നതും പിന്തുടരുന്നതും മൊബൈല്‍ റെക്കോര്‍ഡ് പരിശോധിക്കുന്നതുമെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്.

കെ സുരേന്ദ്രന്‍ അതാണ് ഉദ്ദേശിച്ചതെങ്കില്‍ ക്രൈമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.പാലക്കാട്ടെ ബിജെപിയില്‍ നിരന്തര അവഗണന നേരിടുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. നിരന്തരം അപമാനിക്കപ്പെട്ടു.സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ല. ഇതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്തുപോകില്ല.

ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.നേരത്തേ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ എവിടെ വരെ പോകുമെന്ന് നോക്കുകയാണെന്നും എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ആരും പാര്‍ട്ടിക്ക് അതീതരല്ല. നിലവില്‍ പ്രാധാന്യം നല്‍കുന്നത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.