12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 21, 2025
March 13, 2025
March 12, 2025
February 24, 2025
February 19, 2025
February 5, 2025
February 5, 2025
January 26, 2025
January 25, 2025

കുരുങ്ങുപനി: രണ്ട് മരണം, കർണാടകയിൽ ജാഗ്രത

Janayugom Webdesk
ബംഗളൂരു
February 6, 2024 9:25 pm

കർണാടകയിൽ കുരുങ്ങുപനി ബാധിച്ച് രണ്ട് മരണം. ആരോഗ്യവകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മുൻകരുതൽ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. ജനുവരി എട്ടിന് ശിവമോഗയിലെ ഹൊസനഗർ താലൂക്കിലാണ് ആദ്യ കുരങ്ങുപനി മരണം റിപ്പോർട്ടുചെയ്തത്. 18കാരിയാണ് മരിച്ചത്. കഴിഞ്ഞദിവസം ചിക്കമംഗളൂരു ശൃംഗേരി സ്വദേശിയായ 79 കാരൻ കൂടി മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലായത്. സംസ്ഥാനത്ത് ഇതുവരെ 49 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ കേസുകള്‍ ഉത്തര കന്ന‍ഡ ജില്ലയിലാണ്. 1957ല്‍ ​ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ല്‍ ക്യാ​സ​നൂ​ര്‍ വ​ന​പ്ര​ദേ​ശ​ത്താ​ണ് കു​ര​ങ്ങു​പ​നി ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് കു​ര​ങ്ങു​പ​നി. വ​ന​ത്തി​ല്‍ ജീ​വി​ക്കു​ന്ന കു​ര​ങ്ങു​ക​ള്‍, അ​ണ്ണാ​ന്‍, ചെ​റി​യ സ​സ്ത​നി​ക​ള്‍, പ​ക്ഷി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലാ​ണ് രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​വ​യു​ടെ ര​ക്തം കു​ടി​ക്കു​ന്ന ചെ​ള്ളു​ക​ള്‍ മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​തി​ലൂ​ടെ​യോ രോ​ഗ​ബാ​ധ​യു​ള്ള​തോ ച​ത്ത​തോ ആ​യ മൃ​ഗ​ങ്ങ​ളു​മാ​യി സ​മ്പ​ര്‍ക്കം ഉ​ണ്ടാ​കു​മ്പോ​ഴോ ആ​ണ് കു​രങ്ങു​പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത്. പ​നി​യ​ട​ക്ക​മു​ള്ള ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉള്ളവര്‍ ഉ​ട​ന്‍ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തണമെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. 

Eng­lish Summary:Monkey fever: Two dead, alert in Karnataka

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.