4 February 2026, Wednesday

മങ്കി പോക്സ് സ്ഥിരീകരിച്ചു

Janayugom Webdesk
കാസർകോട്
March 1, 2025 11:21 pm

ദുബായിൽ നിന്ന് നാട്ടിലെത്തി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നയാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. 34 വയസുള്ള കാസർകോട് സ്വദേശി ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. പനിയും ദേഹത്ത് കുമിളകളും ഉണ്ടായതിനെതുടർന്ന് ഇയാൾ ദുബായിൽ ചികിത്സ തേടിയിരുന്നു. നാട്ടിലെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ജനറൽ ആശുപത്രിയിലെ പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഏതുതരം വൈറസാണെന്നറിയാൻ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചു. ക്ലാഡ് — 1 വൈറസാണ് അപകടകരം. സാധാരണ കണ്ടുവരുന്നത് ക്ലാഡ് രണ്ടാണെന്നും ഈ വൈറസാവാനാണ് സാധ്യതയെന്നും ജില്ലാ സർവെയ്‍ലൻസ് ഓഫിസർ ഡോ. സന്തോഷ് അറിയിച്ചു. യുവാവിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. വിദേശത്ത് നിന്ന് വരുന്നവർ പനിയും ശരീരത്തിൽ കുമിളകളും പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.