22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

വാനര വസൂരി; യുപിയിൽ ലക്ഷണങ്ങളുമായി രണ്ട് പേർ ചികിത്സയിൽ

Janayugom Webdesk
ലഖ്നൗ
July 27, 2022 6:01 pm

ഉത്തർപ്രദേശിൽ വാനര വസൂരി ലക്ഷണങ്ങളുമായി രണ്ട് പേർ ചികിത്സയിൽ. ഒരാൾ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാൾ ഡല്‍ഹി എൽഎൻജിപി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വാനര വസൂരി ലക്ഷണങ്ങളുമായി എത്തുന്ന കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം എന്ന് ഡല്‍ഹിയിലെ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് നേരത്തെ നിർദേശം നൽകിയിരുന്നു. വാനര വസൂരിയെന്ന് സംശയിക്കുന്ന രോഗികളെ ഉടൻ എൽഎൻജെപി ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റണം എന്നായിരുന്നു നിർദേശം. വിദേശയാത്ര ചെയ്തിട്ടില്ലാതെ യുവാവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി.

രാജ്യത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ കേസായാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുന്നത്. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Eng­lish summary;monkey pox; Two peo­ple are under­go­ing treat­ment in UP with symptoms

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.