കുരങ്ങന്മാർ വീടിന്‍റെ ടെറസിൽനിന്ന് തള്ളിയിട്ട് താഴെ വീണ 10-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ബിഹാറിലെ സിവാൻ ജില്ലയിൽ ഭഗവാൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിലാണ് ദാരുണ സംഭവം. പ്രിയ കുമാർ എന്ന വിദ്യാർഥിനിയാണ് മരിച്ചത്. തണുപ്പ് കാരണം വീടിന്‍റെ മേൽക്കൂരയിൽ കയറി വെയിലത്ത് ഇരുന്ന് പഠിക്കുകയായിരുന്നു പ്രിയ. ഈ സമയം ഒരു കൂട്ടം കുരങ്ങുകൾ ചാടിയെത്തി ആക്രമിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. ബഹളം വെച്ച് കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ കുരങ്ങന്മാർ ടെറസിൽനിന്ന് തള്ളുകയായിരുന്നു. തലയുടെ പിൻഭാഗത്തടക്കം പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു. ബോധം നഷ്ടമായിരുന്നു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.